ഇ. ശ്രീധരനെ തിരഞ്ഞെടുപ്പ് ഐക്കൺ സ്ഥാനത്തുനിന്ന് ഒഴിവാക്കി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, March 8, 2021

ഇ. ശ്രീധരനെ തിരഞ്ഞെടുപ്പ് ഐക്കൺ സ്ഥാനത്തുനിന്ന് ഒഴിവാക്കി

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഐക്കണായിരുന്ന മെട്രോമാൻ ഇ. ശ്രീധരനെ ആ പദവിയിൽനിന്ന് ഒഴിവാക്കി. ബി.ജെ.പി.യിൽ ചേർന്നതോടെയാണിത്. പകരം ക്രിക്കറ്റ് താരം സഞ്ജു സാംസണെ ഐക്കണായി ഉൾപ്പെടുത്തി. ലോക്‌സഭാ തിരഞ്ഞെടുപ്പുകാലത്ത് ഐക്കണായി തിരഞ്ഞെടുത്തിരുന്ന ഗായിക കെ.എസ്. ചിത്ര നിയമസഭാ തിരഞ്ഞെടുപ്പിലും തുടരും. ചിത്രയെയും ശ്രീധരനെയും നിയമസഭാ തിരഞ്ഞെടുപ്പിലും അതേപദവിയിൽ നിലനിർത്താൻ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ തീരുമാനിച്ചിരുന്നു. പോസ്റ്ററുകളിലും മറ്റും രണ്ടുപേരുടെയും ചിത്രങ്ങളും ഉപയോഗിച്ചു. പുതിയ സാഹചര്യത്തിൽ ശ്രീധരന്റെ ചിത്രം ഉൾപ്പെടുത്തിയ തിരഞ്ഞെടുപ്പ് കമ്മിഷന്റെ പോസ്റ്ററുകളും മറ്റും ഉപയോഗിക്കരുതെന്നും ജില്ലാവരണാധികാരികൾക്ക് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നിർദേശം നൽകിയിട്ടുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/3v929Ny
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages