പന്തളം പ്രതാപന്റെ കൂടുമാറ്റം കോണ്‍ഗ്രസിന് തിരിച്ചടി; പത്തനംതിട്ടയിലെ മുന്‍നിരപ്രവര്‍ത്തകന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 7, 2021

പന്തളം പ്രതാപന്റെ കൂടുമാറ്റം കോണ്‍ഗ്രസിന് തിരിച്ചടി; പത്തനംതിട്ടയിലെ മുന്‍നിരപ്രവര്‍ത്തകന്‍

പന്തളം: ശനിയാഴ്ചവരെ കോൺഗ്രസിൽ ഉറച്ചുനിന്ന അഡ്വ. പന്തളം പ്രതാപന്റെ ബി.ജെ.പി. പ്രവേശം കോൺഗ്രസിന് തിരിച്ചടിയാകും. ഞായറാഴ്ച തിരുവനന്തപുരത്ത് അമിത്ഷാ പങ്കെടുത്ത യോഗത്തിലാണ് പന്തളം പ്രതാപൻ കോൺഗ്രസിൽനിന്ന് ബി.ജെ.പി.യിലേക്ക് ചേക്കേറിയത്. മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ പന്തളം സുധാകരന്റെ അനുജനാണ് പന്തളം പ്രതാപൻ. അടൂർ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിത്വത്തിന് പരിഗണിച്ചിരുന്നവരിൽ പ്രതാപന്റെ പേരും ഉൾപ്പെട്ടിരുന്നതായി സൂചനയുണ്ട്. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് അവസാനനിമിഷം ഉടലെടുത്ത പ്രശ്നങ്ങളാകാം പൊടുന്നനെ പാർട്ടി വിടാൻ കാരണമായതെന്ന് പ്രാദേശിക കോൺഗ്രസ് വൃത്തങ്ങൾ കരുതുന്നു. കെ.എസ്.യു.വിലൂടെ രാഷ്ട്രീയത്തിലേക്ക് കടന്ന പ്രതാപൻ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു. ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച് കന്നിവിജയം നേടിയ ഇദ്ദേഹം അടുത്ത തവണ വൈസ് പ്രസിഡന്റായി. പിന്നീട് പന്തളം ഗ്രാമപ്പഞ്ചായത്തംഗവും പ്രസിഡന്റുമായി. എസ്.എസി., എസ്.ടി. സംസ്ഥാന ഉപദേശകസമിതിയംഗം, കെ.ടി.ഡി.സി. എക്സിക്യുട്ടീവ് ഡയറക്ടർ, റിവർ മാനേജ്മെന്റ് കമ്മിറ്റിയംഗം, ജില്ലാ സഹകരണബാങ്ക് ഡയറക്ടർ ബോർഡംഗം, ജില്ലാ ടൂറിസം െപ്രാമോഷൻ കൗൺസിലംഗം എന്നീ നിലകളിലും പ്രവർത്തിച്ചയാളാണ്. കെ.പി.സി.സി. സെക്രട്ടറി, നിർവാഹകസമിതിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. കെ.കരുണാകരന് ഏറെ പ്രിയങ്കരനായ യുവനേതാവായിരുന്ന പ്രതാപൻ, കെ.മുരളീധരനൊപ്പം ഡി.ഐ.സി.യിലേക്ക് മാറിയശേഷം തിരികെ കോൺഗ്രസിലെത്തി സജീവമായി പ്രവർത്തനം നടത്തിവരുകയായിരുന്നു. പത്തനംതിട്ട ജില്ലയിലെ കോൺഗ്രസിന്റെ മുൻനിര പ്രവർത്തകരിൽ ഒരാളായിരുന്നു ഇദ്ദേഹം.


from mathrubhumi.latestnews.rssfeed https://ift.tt/30pgreO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages