കാണിയായെത്തിയ കുട്ടി ഗോളിയായി മിന്നി; ഹീറോ ഓഫ് ദ മാച്ച് ട്രോഫി കൈമാറി എതിര്‍ടീമിന്റെ ആദരം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 7, 2021

കാണിയായെത്തിയ കുട്ടി ഗോളിയായി മിന്നി; ഹീറോ ഓഫ് ദ മാച്ച് ട്രോഫി കൈമാറി എതിര്‍ടീമിന്റെ ആദരം

കാളികാവ്: വീറുംവാശിയും നിറഞ്ഞ മത്സരം കാണാനാണ് ഒൻപതാം ക്ലാസുകാരൻ ഫർഹാൻ ടിക്കറ്റെടുത്ത് കൂട്ടുകാർക്കൊപ്പം മൈതാനത്തെത്തിയത്. എന്നാൽ ടീമിന്റെ ഗോൾവല കാക്കാനാണ് അവന് നിയോഗമുണ്ടായത്. മത്സരത്തിൽ ഹീറോ ഓഫ് ദ മാച്ച് കൂടിയായ കാളികാവിലെ അഖിലേന്ത്യാതാരം മുഹമ്മദ് ഡാനിഷ് (ഡാനി) തനിക്കുകിട്ടിയ പുരസ്കാരം എതിർടീമിന്റെ രക്ഷകനായി അവതരിച്ച ഫർഹാന് കൈമാറി ആദരവ് അറിയിച്ചു. മാളിയേക്കൽ ന്യൂക്ലാസിക് ഫുട്ബോൾ ടൂർണമെന്റിലാണ് ടീമിന്റെ മാനംകാക്കാൻ മിശിഹയായി ഒൻപതാംക്ലാസുകാരൻ ഫർഹാൻ രംഗത്തുവന്നത്. മത്സരം തുടങ്ങാനുള്ള സമയം കഴിഞ്ഞിട്ടും ഗോൾകീപ്പർ എത്തിയില്ല. ടിക്കറ്റെടുത്ത കളിക്കമ്പക്കാർ ബഹളംവെച്ച് തുടങ്ങി. കളിമുടങ്ങുന്നത് ടീമിനുമാത്രമല്ല ടൂർണമെന്റ് കമ്മിറ്റിക്കും നാണക്കേടാണ്. മികച്ച കളിക്കാരെ ഇറക്കാനായി ലക്ഷങ്ങളാണ് ഓരോ പ്രദേശവും ചെലവിടുന്നത്. ഗോൾവല കാക്കാനായി മുതിർന്ന പലരെയും സമീപിച്ചെങ്കിലും ഒരാളേയും കിട്ടാത്ത വേളയിലാണ് ഫർഹാന്റെ രംഗപ്രവേശനം. അഖിലേന്ത്യാടീമിൽ കളിക്കുന്നവരാണ് എതിർടീമായ യുവ ആനവാരിയിലുള്ളത്. അവരുടെ വെടിയുണ്ട ഷോട്ടുകൾ അപകടകരമാകുമെന്ന് കൂട്ടുകാർ മുന്നറിയിപ്പു നൽകിയെങ്കിലും ഫർഹാൻ പിൻമാറിയില്ല. കളികാണാനെത്തിയ ഗോളിയെ കബളിപ്പിച്ച് ഗോളടിച്ചു കൂട്ടാമെന്ന എതിർടീമിന്റെ കണക്കുകൂട്ടലുകളും തെറ്റിച്ച് ഫർഹാൻ മിന്നുംപ്രകടനം കാഴ്ചവെച്ചു. സഹകളിക്കാർക്ക് കൃത്യമായി പന്തെത്തിച്ച് തഴക്കംചെന്ന ഗോളിയെപ്പോലെ മികച്ചഫോമിലേക്ക് ഉയർന്നു. ഗ്രൗണ്ട് ഷോട്ടുകളും ബുള്ളറ്റ് ഷോട്ടുകളുമെല്ലാം അതിഗംഭീരമായി ചെറുത്തു. എതിർടീമിനു വേണ്ടി കളിച്ച കാളികാവിലെ അഖിലേന്ത്യാതാരം മുഹമ്മദ് ഡാനിഷ് (ഡാനി) പലതവണ ശ്രമിച്ചു. ലക്ഷ്യത്തിലെത്തിയത് രണ്ടുതവണ മാത്രം. ഗോൾകീപ്പറുടെ ഉയരക്കുറവ് മുതലെടുത്താണ് ലക്ഷ്യംനേടാനായതെന്ന് ഡാനി പറഞ്ഞു. Content Highlights: The boy who came to watch the match played well opposition honoered with Hero of the Match trophy


from mathrubhumi.latestnews.rssfeed https://ift.tt/3v58FoI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages