അച്ഛന്റെ രണ്ടാം വിവാഹത്തെ മകൾക്ക് ചോദ്യംചെയ്യാമെന്ന് ഹൈക്കോടതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 19, 2021

അച്ഛന്റെ രണ്ടാം വിവാഹത്തെ മകൾക്ക് ചോദ്യംചെയ്യാമെന്ന് ഹൈക്കോടതി

പ്രതീകാത്മകചിത്രം മുംബൈ: അച്ഛന്റെ രണ്ടാം വിവാഹത്തിൽ സംശയം തോന്നിയാൽ അത് കോടതിയിൽ ചോദ്യംചെയ്യാൻ മകൾക്ക് അവകാശമുണ്ടെന്ന് ബോംബെ ഹൈക്കോടതി. അച്ഛന്റെ മരണശേഷമാണ് അദ്ദേഹത്തിന്റെ രണ്ടാം വിവാഹത്തിൽ സംശയം പ്രകടിപ്പിച്ച് മകൾ കുടുംബകോടതിയെ സമീപിക്കുന്നത്. അമ്മ മരിച്ച് അച്ഛൻ രണ്ടാമത് വിവാഹിതനാവുമ്പോൾ രണ്ടാനമ്മ ആദ്യ വിവാഹത്തിൽനിന്ന് മോചനം നേടിയിരുന്നില്ല. അതിനാൽ അച്ഛനുമായുള്ള രണ്ടാം വിവാഹം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് അറുപത്തിയാറുകാരി കുടുംബകോടതിയെ സമീപിച്ചത്. 2003-ലാണ് അച്ഛൻ പുനർവിവാഹം നടത്തുന്നത്. അച്ഛന്റെ മരണശേഷം 2016-ലാണ് രണ്ടാനമ്മ ആദ്യ വിവാഹത്തിൽനിന്ന് മോചനം നേടിയിട്ടില്ലെന്ന് അറിയുന്നതെന്ന് ഹർജിക്കാരി വാദിച്ചു. വിവാഹബന്ധത്തെ ചോദ്യംചെയ്യാൻ ഭാര്യക്കും ഭർത്താവിനും മാത്രമേ അവകാശമുള്ളൂവെന്നും മക്കൾക്കില്ലെന്നുമുള്ള രണ്ടാനമ്മയുടെ വാദം അംഗീകരിച്ച് ഹർജി കുടുംബകോടതി തള്ളി. 2003-ൽ നടന്ന വിവാഹത്തെ 2016-ൽ ചോദ്യംചെയ്യുന്നതിലെ യുക്തിയും രണ്ടാനമ്മ ചോദ്യംചെയ്തിരുന്നു. ഇതിനെതിരേ നൽകിയ അപ്പീലിലാണ് ഹൈക്കോടതി വിധി. 2015-ലാണ് അച്ഛൻ മരിച്ചത്. രണ്ടാനമ്മ ആദ്യ വിവാഹത്തിൽനിന്ന് മോചനം നേടിയിട്ടില്ലെന്ന് തിരിച്ചറിഞ്ഞത് പിന്നീടാണെന്നും ഉടനെത്തന്നെ കുടുംബകോടതിയെ സമീപിക്കുകയായിരുന്നുവെന്നും പരാതിക്കാരി ഹൈക്കോടതിയിൽ പറഞ്ഞു. ഇത് അംഗീകരിച്ചാണ് കുടുംബകോടതി വിധി ഹൈക്കോടതി റദ്ദാക്കിയത്. content highlights:daughter can question the second marriage of father-high court


from mathrubhumi.latestnews.rssfeed https://ift.tt/3vHV86B
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages