ഏത് മണ്ഡലത്തിലും മത്സരിക്കാന്‍ തയ്യാര്‍; ബി.ജെ.പി വലിയ വിജയം നേടും - ഇ ശ്രീധരന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, March 3, 2021

ഏത് മണ്ഡലത്തിലും മത്സരിക്കാന്‍ തയ്യാര്‍; ബി.ജെ.പി വലിയ വിജയം നേടും - ഇ ശ്രീധരന്‍

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി പറയുന്ന ഏത് മണ്ഡലത്തിലും മത്സരിക്കാൻ തയ്യാറാണെന്ന് ഇ ശ്രീധരൻ. ഒരു രാഷ്ട്രീയക്കാരനായല്ല പകരം ടെക്നോക്രാറ്റെന്ന നിലയിലാകും പ്രവർത്തനമെന്നും അദ്ദേഹം പറഞ്ഞു. പുനർനിർമാണം പൂർത്തിയായ പാലാരിവട്ടം പാലത്തിൽ വ്യാഴാഴ്ച പരിശോധനയ്ക്കെത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. താമസസ്ഥലമായ പൊന്നാനിയിൽ നിന്ന് ഏറെ ദൂരയുള്ള മണ്ഡലത്തിൽ സ്ഥാനാർഥിയായി നിർത്തരുതെന്ന് മാത്രമാണ് പാർട്ടിയോട് പറഞ്ഞത്. പാലാരിവട്ടം വിഷയം തിരഞ്ഞെടുപ്പിൽ വലിയ പ്രചാരണ വിഷയമാകും. കേരളത്തിൽ ബിജെപി വലിയൊരു വിജയം പ്രതീക്ഷിക്കുന്നുവെന്നും ശ്രീധരൻ പറഞ്ഞു. ഡിഎംആർസിയിൽ നിന്ന് വിരമിച്ച ശേഷമേ നാമിർദേശ പത്രിക നൽകുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി. വെള്ളിയാഴ്ചയോടെ പാലത്തിന്റെ എല്ലാ പണികളും പൂർത്തിയാകും. നാളെയോ മറ്റന്നാളോ പാലം കൈമാറും. ഇതുസംബന്ധിച്ച റിപ്പോർട്ട് വെള്ളിയാഴ്ച ഉച്ചയോടെ സർക്കാരിന് നൽകും. പാലത്തിന്റെ പുനർനിർമാണം സമയബന്ധിതമായി പൂർത്തിയാക്കാനായി. വളരെ വേഗത്തിൽ പണി പൂർത്തിയാക്കിയതിന് ഊരാളുങ്കലിന് നന്ദിയറിക്കുന്നതായും അദ്ദേഹം പറഞ്ഞു. content highlights:ready to contest in any assembly constituency says E Sreedharan


from mathrubhumi.latestnews.rssfeed https://ift.tt/3rbAkBU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages