തോട്ടം മേഖലയില്‍ വോട്ടുതേടി ശ്രേയാംസ്‌കുമാര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, March 15, 2021

തോട്ടം മേഖലയില്‍ വോട്ടുതേടി ശ്രേയാംസ്‌കുമാര്‍

വൈത്തിരി: തോട്ടം തൊഴിലാളികളെ നേരിൽക്കണ്ട് വോട്ടുതേടി എൽ.ഡി.എഫ്. സ്ഥാനാർഥി എം.വി. ശ്രേയാംസ് കുമാർ. തിങ്കളാഴ്ച വൈത്തിരി പഞ്ചായത്തിലെ ചേലോട്, ചുണ്ടേൽ എസ്റ്റേറ്റുകളിലെ തൊഴിലാളികളോട് വോട്ടുതേടിയാണ് എം.വി. ശ്രേയാംസ്കുമാറിന്റെ സ്ഥാനാർഥിപര്യടനം തുടങ്ങിയത്. അധ്വാനഭാരം വർധിപ്പിക്കാതെ കൂലി കൂട്ടിനൽകിയ എൽ.ഡി.എഫ്. സർക്കാരിനൊപ്പം തങ്ങളുമുണ്ടെന്ന് ഉറപ്പുനൽകിയാണ് തോട്ടംതൊഴിലാളികൾ സ്ഥാനാർഥിയെ സ്വീകരിച്ചത്. അധ്വാനഭാരം വർധിപ്പിക്കാതെ 52 രൂപയാണ് ഇടതുസർക്കാർ തോട്ടം തൊഴിലാളികൾക്ക് കൂലി കൂട്ടിനൽകിയതെന്ന് ശ്രേയാംസ് കുമാർ പറഞ്ഞു. ജില്ലയിലെ പതിനായിരത്തോളം വരുന്ന തോട്ടംതൊഴിലാളികൾക്കാണ് ഇതിലൂടെ വരുമാനം വർധിച്ചത്. ഇടതുസർക്കാരിന്റെ ജനക്ഷേമപ്രവർത്തനങ്ങളുടെ തുടർച്ചയ്ക്കുവേണ്ടി തന്നെ സഹായിക്കണമെന്ന് ശ്രേയാംസ് കുമാർ അഭ്യർഥിച്ചു. വൈത്തിരി, മേപ്പാടി, മൂപ്പൈനാട് എന്നിവിടങ്ങളിലെ വിവിധ സ്ഥാപനങ്ങളിലും സ്ഥാനാർഥി പര്യടനം നടത്തി. Content Highlights: kalpetta ldf candidate mv shreyams kumar campaign


from mathrubhumi.latestnews.rssfeed https://ift.tt/3cQaCgz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages