ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ ഓണ്‍ലൈന്‍ പ്രവേശനം ആരംഭിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, March 15, 2021

ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ ഓണ്‍ലൈന്‍ പ്രവേശനം ആരംഭിച്ചു

സാങ്കേതിക വിദ്യാഭ്യാസവകുപ്പിനുകീഴിലെ 39 ടെക്നിക്കൽ ഹൈസ്കൂളുകളിലേക്ക് 2021-'22 അധ്യയനവർഷത്തെ പ്രവേശന നടപടികൾ തുടങ്ങി. എട്ടാം ക്ലാസുകളിലേക്കാണ് പ്രവേശനം. കോവിഡ് പശ്ചാത്തലത്തിൽ സ്കൂളുകളിൽ നേരിട്ട് അപേക്ഷകൾ വിതരണം ചെയ്യില്ല. www.polyadmission.org/ths-ൽ ഓൺലൈനായി ഏപ്രിൽ 13 വരെ അപേക്ഷിക്കാം. പ്രവേശനപരീക്ഷ ഏപ്രിൽ 16-ന് രാവിലെ 10 മുതൽ 11.30 വരെ അതത് ടെക്നിക്കൽ ഹൈസ്കൂളുകളിൽ നടത്തും. ഏഴാംക്ലാസ് നിലവാരത്തിലുള്ള ഇംഗ്ലീഷ്, കണക്ക്, ഫിസിക്സ്, കെമിസ്ട്രി, പൊതുവിജ്ഞാനം, മെന്റൽ എബിലിറ്റി വിഷയങ്ങളിൽ നിന്നാണ് ചോദ്യങ്ങളുണ്ടാവുക. ടെക്നിക്കൽ ഹൈസ്കൂളുകളിലെ പഠനമാധ്യമം ഇംഗ്ലീഷാണ്. പൊതുവിദ്യാഭ്യാസസ്ഥാപനങ്ങളിൽ പഠിപ്പിക്കുന്ന വിഷയങ്ങൾക്കൊപ്പം സാങ്കേതികവിഷയങ്ങളിൽ പരിജ്ഞാനവും പ്രായോഗികപരിശീലനവും ലഭിക്കും. പഠനം പൂർത്തിയാക്കുന്നവർക്ക് സംസ്ഥാനത്തെ പോളിടെക്നിക് കോളേജുകളിലെ പ്രവേശനത്തിന് പത്തു ശതമാനം സീറ്റ് സംവരണമുണ്ട്. വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക. Content Highlights: Technical Highschool admission started


from mathrubhumi.latestnews.rssfeed https://ift.tt/3vqBgF4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages