ഉദ്യോഗസ്ഥര്‍ ഹാജരായേക്കില്ല: നടപടി രാഷ്ട്രീയ പ്രേരിതം; ഇ.ഡിക്ക് കിഫ്ബിയുടെ മറുപടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, March 3, 2021

ഉദ്യോഗസ്ഥര്‍ ഹാജരായേക്കില്ല: നടപടി രാഷ്ട്രീയ പ്രേരിതം; ഇ.ഡിക്ക് കിഫ്ബിയുടെ മറുപടി

തിരുവനന്തപുരം: മസാലബോണ്ടുമായി ബന്ധപ്പെട്ട് കേസെടുത്ത എൻഫോഴ്സ്മെന്റ് നടപടിക്കെതിരേ കിഫ്ബി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും നടപടിയിൽ നിന്ന് പിൻമാറണമെന്നും ഇ.ഡിക്ക് അയച്ച മറുപടിയിൽ കിഫ്ബി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് മൊഴിയെടുക്കാൻ വിളിപ്പിച്ച കിഫ്ബി ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ വിക്രംജിത്ത് സിങ് വ്യാഴാഴ്ച ഇ.ഡിക്ക് മുന്നിൽ ഹാജരായേക്കില്ല. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ എൻഫോഴ്സ്മെന്റിന്റെ നടപടി മാതൃക പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് കാണിച്ച് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാണിച്ചാണ് ഇ.ഡിക്ക് കിഫ്ബി അധികൃതർ മറുപടി നൽകിയത്. ഇഡി നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് ധനമന്ത്രി തോമസ് ഐസക്കും ആരോപിച്ചിരുന്നു. കിഫ്ബി ഡെപ്യൂട്ടി ഡയറക്ടറർക്ക് പുറമേ കിഫ്ബി സി.ഇ.ഒ കെ.എം എബ്രഹാമിനോട് വെള്ളിയാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകാനും ഇ.ഡി നിർദേശം നൽകിയിരുന്നു. ഇഡി നടപടിയിൽ സർക്കാർ സ്വരം കടുപ്പിച്ച സാഹചര്യത്തിൽ കെ.എം എബ്രഹാമും അന്വേഷണ ഏജൻസിക്ക് മുന്നിൽ ഹാജരായേക്കില്ല. content highlights:KIFB reply to Enforcement Directorate against Masalabond case


from mathrubhumi.latestnews.rssfeed https://ift.tt/3uTEXCL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages