കുന്നത്ത്നാട് സീറ്റ് 30 കോടിക്ക് വിറ്റുവെന്ന് പോസ്റ്ററുകള്‍, എല്‍ഡിഎഫിൽ കലഹം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, March 3, 2021

കുന്നത്ത്നാട് സീറ്റ് 30 കോടിക്ക് വിറ്റുവെന്ന് പോസ്റ്ററുകള്‍, എല്‍ഡിഎഫിൽ കലഹം

കൊച്ചി : ആലുവ കളമശ്ശേരി കുന്നത്തുനാട് മണ്ഡലങ്ങളിലെസ്ഥാനാർഥി നിർണ്ണയത്തെ ചൊല്ലി എൽഡിഎഫിൽ പ്രതിഷേധം. കുന്നത്ത്നാട് സീറ്റ് 30 കോടിക്ക് വിറ്റുവെന്ന് കാണിച്ച് പോസ്റ്ററുകൾ ഇറങ്ങി. സേവ് സിപിഎം ഫോറത്തിന്റെ പേരിലാണ് പോസ്റ്ററുകൾ ഇറങ്ങിയത്. പാർട്ടിയുമായി അടുത്ത് നിൽക്കുന്ന ആളുകളെ തഴഞ്ഞ് മറ്റാളുകൾക്ക് സീറ്റ് നൽകുന്നുവെന്നതാണ് പ്രധാന ആരോപണം. എൽഡിഎഫ് പ്രവർത്തകർ ഇത്തരം ആരോപണമുന്നയിച്ചെങ്കിലും പരസ്യമായ പ്രതികരണത്തിന് അവർ തയ്യാറായിട്ടില്ല. കുന്നത്തുനാട് സീറ്റ് 30 കോടിക്ക് വിറ്റുവെന്നതാണ് പ്രധാന ആക്ഷേപം. ജില്ലാ കമ്മിറ്റിയോ സംസ്ഥാന സെക്രട്ടറിയേറ്റോ അറിഞ്ഞു കൊണ്ടാണോ ഈ തീരുമാനമെന്നാണ് പോസ്റ്ററിൽ ചോദിക്കുന്നത്. കളമശ്ശേരിയിലും ആലുവയിലും ജയിക്കാൻ കഴിയുമെന്ന ആത്മവിസ്വാസം പാർട്ടിക്കുണ്ട്. പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ട അഴിമതി ആരോപണം ഇവിടെ സജീവമാണ്. അവിടെ ചന്ദ്രൻപിള്ളയ്ക്ക്പകരംമറ്റൊരാളെ നിർദേശിക്കണമെന്ന് പറയുന്നു. ആലുവയിൽ കോൺഗ്രസ്സുമായി അടുത്തനിൽക്കുന്ന ആളിന്റെ ബന്ധുവിന്റെ പേര് കേൾക്കുന്നുവെന്നത് പാർട്ടി പ്രവർത്തകരെ ചൊടിപ്പിച്ചിട്ടുണ്ട്. മൂന്ന് മണ്ഡലങ്ങളിലും പ്രവർത്തകർക്കിടയിൽ പ്രതിഷേധവുമുണ്ട്. അതാണ് പോസ്റ്ററുകളിൽ പ്രതിഫലിക്കുന്നതും. content highlights:LDF Kunnathunadu seat controversy


from mathrubhumi.latestnews.rssfeed https://ift.tt/2Om0L9D
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages