പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ വീട് നേമത്തോ വട്ടിയൂർക്കാവിലോ ഉമ്മൻചാണ്ടിയെ സ്ഥാനാർഥിയാക്കാതിരുന്നതിൽ ഇപ്പോൾ സന്തോഷിക്കുന്നത് കോൺഗ്രസുകാർ തന്നെ. സ്ഥാനാർഥി പട്ടിക പുറത്തുവന്നതോടെ വിവിധ സ്ഥലങ്ങളിൽ ഉയർന്ന പ്രതിഷേധം തണുപ്പിക്കാനും ചിലരുടെ മനസ്സിനേറ്റ മുറിവുണക്കാനുമാണ് ഇപ്പോൾ ഉമ്മൻചാണ്ടിയുടെ ശ്രമങ്ങളത്രയും. ആദ്യം പാലക്കാട്ട് ഗോപിനാഥിനെ, പിന്നീട് പത്തനംതിട്ടയിൽ മോഹൻരാജിനെ അവസാനം വെള്ളിയാഴ്ച ഇരിക്കൂറിൽ സ്വന്തം ഗ്രൂപ്പുകാരെ... ഇരിക്കൂറിൽ പതിറ്റാണ്ടുകളായി എ ഗ്രൂപ്പിലെ കെ.സി. ജോസഫ് കൈവശം വെച്ചുപോന്ന ഇരിക്കൂർ സീറ്റ് ഇപ്പോൾ കെ.സി. വേണുഗോപാൽ പക്ഷക്കാരനായ സജീവ് ജോസഫിനാണ്. കെ. സുധാകരൻവരെ ഈ വിഷയത്തിൽ എ ഗ്രൂപ്പിന് ഒപ്പം നിന്നതോടെ പ്രതിഷേധം കനത്തു. എല്ലാ സമവായ ശ്രമങ്ങളും പരാജയപ്പെട്ടതോടെയാണ് ഒടുവിൽ ഉമ്മൻചാണ്ടി തന്നെ വെള്ളിയാഴ്ച പ്രശ്നപരിഹാരത്തിനായി ഇരിക്കൂറിൽ എത്തുന്നത്. പാലക്കാട്-ചൊവ്വാഴ്ച അർധരാത്രി ദൗത്യം ഗോപിനാഥിനെ അനുനയിപ്പിക്കൽ ജില്ലാ കോൺഗ്രസ് നേതൃത്വത്തെ പരസ്യമായി വിമർശിച്ചുകൊണ്ടാണ് മുതിർന്ന കോൺഗ്രസ് നേതാവായ എ.വി. ഗോപിനാഥ് പാലക്കാട്ട് രംഗത്തെത്തിയത്. 42 വർഷത്തോളം പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് പ്രസിഡന്റും മുൻ എം.എൽ.എയുമായ തനിക്ക് നേതൃത്വത്തിൽനിന്നു തുടർച്ചയായി അവഗണനകൾ നേരിടേണ്ടി വരുന്നുവെന്നായിരുന്നു പരാതി. കെ. സുധാകരനും ജില്ലയിലെ മുതിർന്ന നേതാക്കളും അനുനയവുമായി രംഗത്തെത്തിയെങ്കിലും ഒന്നും നടന്നില്ല. ജില്ലയുടെ വിവിധ മേഖലകളിൽ ജനസ്വാധീനമുള്ള എ.വി. ഗോപിനാഥ് പാർട്ടിവിടുന്നത് തിരഞ്ഞെടുപ്പ് കാലത്ത് ദോഷം ചെയ്യുമെന്നതിനാലാണ് അനുനയ ചർച്ചയ്ക്കായി ഉമ്മൻചാണ്ടി ചൊവ്വാഴ്ച അർധരാത്രി അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്. ചർച്ചയിൽ താൻ പൂർണ തൃപ്തനാണെന്നായിരുന്നു എ.വി. ഗോപിനാഥിന്റെ പ്രതികരണം. പിറ്റേന്നുതന്നെ ഗോപിനാഥും സംഘവും യു.ഡി.എഫിന് വേണ്ടി പ്രവർത്തനവും തുടങ്ങി. ഗ്രൂപ്പുകാരോട് സംസാരിച്ച് പ്രശ്നം പരിഹരിക്കണം കെ.പി.സി.സി.ക്കു വേണ്ടിയാണ് ഉമ്മൻചാണ്ടി ഈ ദൗത്യങ്ങൾ ഏറ്റെടുത്തത്. മറ്റാർക്കും നൽകാനാവാത്ത സാന്ത്വനവും ചില ഉറപ്പുകളും ഉമ്മൻചാണ്ടിയിൽ നിന്ന് ലഭിച്ചതോടെയാണ് എല്ലാം കെട്ടടങ്ങിയത്. ആ വിദ്യ വെള്ളിയാഴ്ച ഇരിക്കൂറിലും യാഥാർഥ്യമാവുമെന്ന് എല്ലാവരും കരുതുന്നു. ഇരിക്കൂർ-ഇന്ന് ഉച്ചയ്ക്ക് ശേഷം ഗ്രൂപ്പുകാരോട് സംസാരിച്ച് പ്രശ്നം പരിഹരിക്കണം കെ.പി.സി.സി.ക്കു വേണ്ടിയാണ് ഉമ്മൻചാണ്ടി ഈ ദൗത്യങ്ങൾ ഏറ്റെടുത്തത്. മറ്റാർക്കും നൽകാനാവാത്ത സാന്ത്വനവും ചില ഉറപ്പുകളും ഉമ്മൻചാണ്ടിയിൽ നിന്ന് ലഭിച്ചതോടെയാണ് എല്ലാം കെട്ടടങ്ങിയത്. ആ വിദ്യ വെള്ളിയാഴ്ച ഇരിക്കൂറിലും യാഥാർഥ്യമാവുമെന്ന് എല്ലാവരും കരുതുന്നു. പത്തനംതിട്ട-വ്യാഴാഴ്ച രാവിലെ പി.മോഹൻരാജിനെ തണുപ്പിക്കാൻ പത്തനംതിട്ടയിൽ കോൺഗ്രസ് വിട്ട മുൻ ഡി.സി സി. അധ്യക്ഷൻ പി. മോഹൻരാജ് തിരിച്ചെത്തിയതും ഉമ്മൻചാണ്ടിയുടെ സന്ദർശനത്തോടെയായിരുന്നു. ആറൻമുള സീറ്റ് കിട്ടാഞ്ഞതിനെ തുടർന്ന് ഞായറാഴ്ചയാണ് മോഹൻരാജ് പാർട്ടി വിട്ടത്. വ്യാഴാഴ്ച കാണണമെന്ന ഉമ്മൻചാണ്ടിയുടെ നിർദേശമനുസരിച്ച് ഉച്ചയോടെ ഡി.സിസി. ഓഫീസിൽ അടച്ചിട്ട മുറിയിൽ ഇരുവരും തമ്മിൽ സംസാരിച്ചു. പതിനഞ്ച് മിനിറ്റ് മാത്രം നീണ്ട സംസാരത്തിന് പിന്നാലെ ഉമ്മൻ ചാണ്ടിക്കൊപ്പം സ്ഥാനാർഥി കെ. ശിവദാസൻ നായരുടെ തിരഞ്ഞെടുപ്പ് കൺവെൻഷനിലും മോഹൻരാജ് പങ്കെടുത്തു.
from mathrubhumi.latestnews.rssfeed https://ift.tt/3s0IPQQ
via
IFTTT
No comments:
Post a Comment