പൂര്‍ണമായും റിസര്‍വ് ചെയ്ത പ്രത്യേക തീവണ്ടി സർവീസുകൾ വരുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 27, 2021

പൂര്‍ണമായും റിസര്‍വ് ചെയ്ത പ്രത്യേക തീവണ്ടി സർവീസുകൾ വരുന്നു

തിരുവനന്തപുരം: പൂർണമായും റിസർവ് ചെയ്ത അധികം പ്രത്യേക തീവണ്ടി സർവീസുകൾ ആരംഭിക്കുന്നു. കൊച്ചുവേളി -ഋഷികേഷ് യോഗ്നാഗരി പ്രതിവാര സൂപ്പർഫാസ്റ്റ് തീവണ്ടി ഏപ്രിൽ 16 മുതൽ വെള്ളിയാഴ്ചകളിൽ രാവിലെ 9.15 -നും മടക്കയാത്രയിൽ ഋഷികേശിൽ നിന്ന് 19 മുതൽ തിങ്കളാഴ്ചകളിൽ രാവിലെ 6.10-നും പുറപ്പെടും. കൊച്ചുവേളി -ബാനസ്വാടി ഹംസഫർ എക്സ്പ്രസ് ഏപ്രിൽ 10 മുതൽ വ്യാഴാഴ്ചയും ശനിയാഴ്ചയും വൈകീട്ട് 6.05-നും മടക്കയാത്രയിൽ ബാനസ് വാടിയിൽ നിന്ന് വെള്ളി, ഞായർ ദിവസങ്ങളിൽ വൈകീട്ട് 7-നും പുറപ്പെടും. എറണാകുളം-ബാനസ്വാടി പ്രതിവാര സൂപ്പർഫാസ്റ്റ് പ്രത്യേക തീവണ്ടി ഏപ്രിൽ 11 മുതൽ ഞായറാഴ്ച വൈകീട്ട് 4.50 നും മടക്കയാത്രയിൽ 12 മുതൽ തിങ്കളാഴ്ചകളിൽ വൈകീട്ട് 7 മണിക്കും പുറപ്പെടും. കൊച്ചുവേളി -ലോക്മാന്യതിലക് ഗരീബ്രഥ് പ്രത്യേക തീവണ്ടി ഏപ്രിൽ 11- മുതൽ ഞായറാഴ്ചയും വ്യാഴാഴ്ചയും രാവിലെ 8.45-നും മടക്കയാത്രയിൽ ഏപ്രിൽ 12- മുതൽ തിങ്കളാഴ്ചയും വെള്ളിയാഴ്ചയും വൈകീട്ട് 4.55-നും പുറപ്പെടും. പുതുച്ചേരി-കന്യാകുമാരി പ്രതിവാര പ്രത്യേക തീവണ്ടി ഏപ്രിൽ 11 മുതൽ ഞായറാഴ്ചകളിൽ ഉച്ചയ്ക്ക് 12-നും കന്യാകുമാരിയിൽ നിന്ന് ഏപ്രിൽ 12- മുതൽ തിങ്കളാഴ്ച ഉച്ചയ്ക്ക് 1.50 നും പുറപ്പെടും. താംബരം-നാഗർകോവിൽ അന്ത്യോദയ എക്സ്പ്രസ് ഏപ്രിൽ 26-മുതൽ എല്ലാ ദിവസവും രാത്രി 11-നും നാഗർകോവിലിൽ നിന്ന് 27- മുതൽ എല്ലാദിവസവും ഉച്ചയ്ക്ക് 3.45 -നും പുറപ്പെടും. Content Highlights: Special train services on full reservation soon


from mathrubhumi.latestnews.rssfeed https://ift.tt/3cpWZ8B
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages