ചര്‍ച്ചയ്ക്ക് തയ്യാര്‍;അനുകൂല നടപടി മാത്രമാണ് ആവശ്യം-എ.വി.ഗോപിനാഥ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 5, 2021

ചര്‍ച്ചയ്ക്ക് തയ്യാര്‍;അനുകൂല നടപടി മാത്രമാണ് ആവശ്യം-എ.വി.ഗോപിനാഥ്

പാലക്കാട്: ഐ ഗ്രൂപ്പുകാരനോ എ ഗ്രൂപ്പുകാരനോ വേണ്ടിയുള്ളതല്ല മറിച്ച് എല്ലാ ഗ്രൂപ്പുകാർക്കും വേണ്ടിയുള്ള പോരാട്ടമാണ് താൻ നടത്തുന്നതെന്ന് പാലക്കാട് മുൻ ഡിസിസി പ്രസിഡന്റ് എ വി ഗോപിനാഥ്. കലാപക്കൊടി ഉയർത്തിയതിനെ തുടർന്ന് എ വി ഗോപിനാഥിനെ അനുനയിപ്പിക്കാൻ കെപിസിസി വർക്കിങ് പ്രസിഡന്റ് കെ സുധാകരൻ എത്താനിരിക്കെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. താൻ പ്രത്യേക ഗ്രൂപ്പില്ലാത്ത പാർട്ടി പ്രവർത്തകനാണെന്നും ഗോപിനാഥ് കൂട്ടിച്ചേർത്തു. എ വി ഗോപിനാഥിന്റെ വിമതനീക്കത്തിനെതിരെ ആശയക്കുഴപ്പം സൃഷ്ടിക്കാൻ കെപിസിസി ഒരുക്കിയ തിരക്കഥയുടെ ഭാഗമാണോ തന്നെ അവഗണിക്കുന്നതായി സി വി ബാലചന്ദ്രൻ ഉയർത്തിയ ആരോപണമെന്ന ചോദ്യത്തിന് തന്റെ നീക്കത്തിന് തടയിടാൻ ഇത്രയും കാലം ആർക്കും കഴിഞ്ഞിട്ടില്ലെന്നും തിരക്കഥയൊരുക്കിയവർ നിരാശപ്പെടേണ്ടി വരുമെന്നും ഗോപിനാഥ് പറഞ്ഞു. എല്ലാവരുടേയും പ്രശ്നം പരിഹരിക്കണമെന്നും തഴയപ്പെടുന്നതായുള്ള ആരോപണം കെപി സിസി പരിശോധിച്ച് അനുകൂലമായ നടപടി സ്വീകരിക്കണമെന്നും ഗോപിനാഥ് ആവശ്യപ്പെട്ടു. കെ സുധാകരനുമായുള്ള ചർച്ചയ്ക്ക് തയ്യാറാണെന്നും പെട്ടെന്ന് തീരുമാനങ്ങൾ കൈക്കൊള്ളരുതെന്ന ആവശ്യം മാത്രമാണ് തനിക്കുള്ളതെന്നും എ വി ഗോപിനാഥ് അറിയിച്ചു. ഇപ്പോഴുള്ള ഗുരുതരമായ പ്രശ്നം പരിഹരിക്കാൻ കെപിസിസി തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


from mathrubhumi.latestnews.rssfeed https://ift.tt/3uYHwUj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages