ഹാഷിഷുമായി യുവതി വിമാനത്താവളത്തിൽ പിടിയിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, March 16, 2021

ഹാഷിഷുമായി യുവതി വിമാനത്താവളത്തിൽ പിടിയിൽ

നെടുമ്പാശ്ശേരി: ഒരു കിലോയിലധികം ഹാഷിഷ് വിദേശത്തേക്ക് കടത്താൻ ശ്രമിച്ച യുവതി കൊച്ചി വിമാനത്താവളത്തിൽ പിടിയിൽ. തൃശ്ശൂർ വെങ്ങിണിശ്ശേരി താഴേക്കാട്ടിൽ വീട്ടിൽ രാമിയ (33) ആണ് പിടിയിലായത്. 1.210 ഗ്രാം ഹാഷിഷാണ് ഇവരിൽനിന്നു പിടിച്ചത്. ചൊവ്വാഴ്ച രാവിലെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ബഹ്റൈനിലേക്ക് പോകാനെത്തിയതാണിവർ. ദേഹ പരിശോധനയ്ക്കിടെ സി.ഐ.എസ്.എഫ്. വിഭാഗമാണ് മയക്കുമരുന്ന് കണ്ടെത്തിയത്. അടിവസ്ത്രങ്ങൾക്കുള്ളിലും അരയിലുമാണ് ഒളിപ്പിച്ചിരുന്നത്. ഇവരെ നെടുമ്പാശ്ശേരി പോലീസിന് കൈമാറുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. പിടികൂടിയ ഹാഷിഷിന് അന്താരാഷ്ട്ര വിപണിയിൽ ഒരു കോടിയോളം രൂപ വില വരുമെന്ന് പോലീസ് പറഞ്ഞു. ഇവർ മുൻപും ഗൾഫിൽ പോയിട്ടുണ്ട്. അവസാനം പോയപ്പോൾ 10 ദിവസമാണ് ഗൾഫിൽ തങ്ങിയത്. മുമ്പും ഇവർ മയക്കുമരുന്ന് കടത്തിയിട്ടുണ്ടോ എന്നും ഇവർക്ക് ആരാണ് മയക്കുമരുന്ന് കൈമാറിയിരിക്കുന്നതെന്നുമുൾപ്പെ ടെയുള്ള കാര്യങ്ങൾ പോലീസ് അന്വേഷിക്കുന്നുണ്ട്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് പറഞ്ഞു. കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരി വിമാനത്താവള പരിസരങ്ങളിൽ പോലീസ് നടത്തിയ പരിശോധനയിൽ വിവിധ ആളുകളിൽനിന്നായി നാല് കിലോയോളം നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയിരുന്നു. Content Highlight: Woman arrested with hashish at airport


from mathrubhumi.latestnews.rssfeed https://ift.tt/38NarBj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages