തള്ള് കൊള്ളാനും എല്ലൊടിയാനും ആയുസ്സൊടുക്കാനും തീരുമാനിച്ചിട്ട് തന്നെയാണ് ചെങ്കൊടിയുമായി തെരുവിലേക്ക് ഇറങ്ങിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോൺ. ഇടതുപക്ഷത്തിന്റെ ഭരണത്തുടർച്ചയെ ഇതുകൊണ്ടൊന്നും തടയാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വഞ്ചനയുടെ പൊറാട്ട് നാടകക്കളികളിലൂടെ ഇന്നലെകളിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മുന്നേറ്റത്തെ തടഞ്ഞുവെച്ച ഭൂതകാല ചരിത്രം മലയാളികളുടെ മനസിൽ ഇന്നും പൊള്ളുന്ന ഓർമയായി ശേഷിക്കുന്നു. ആർ.എസ്.എസും ബി.ജെ.പിയും കോൺഗ്രസും തമ്മിൽ എന്തെന്ത് വോട്ടുകച്ചവട കരാറുകളിൽ ഒപ്പുവെച്ചാലും മലയാളക്കരയുടെ താത്പര്യങ്ങൾ സംരക്ഷിക്കണമെന്ന് ചിന്തിക്കുന്ന മനുഷ്യൻ ഇടതുപക്ഷത്തിന്റെ ഭരണത്തുടർച്ചയ്ക്ക് വേണ്ടി നിശ്ചയദാർഢ്യത്തോടെ വിധിയെഴുതുന്ന തിരഞ്ഞെടുപ്പാണ് ഏപ്രിൽ ആറിന് കേരളത്തിൽ നടക്കാൻ പോകുന്നത്. അപ്രതിരോധ്യമായ ആ മുന്നേറ്റത്തെ തടയാൻ ആ എല്ലിൻ കൊട്ടാടി മനുഷ്യനെ പ്രസംഗ പീഠത്തിൽ നിന്ന് തള്ളിയിട്ടതുകൊണ്ടുമാത്രം സാധിക്കില്ല എന്നും അദ്ദേഹം പറഞ്ഞു. തൃശൂരിൽ നടന്ന എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കവേ വേദിയിൽ അതിക്രമിച്ച കയറിയ യുവാവ് അദ്ദേഹത്തെ തള്ളിയിട്ടിരുന്നു. വേദിയിലുണ്ടായിരുന്ന മന്ത്രി വി.എസ്. സുനിൽകുമാറും മറ്റ് നേതാക്കളും റെഡ് വൊളന്റിയർമാരും ചേർന്ന് അക്രമിയെ പിടികൂടി വേദിക്ക് പുറത്തിറക്കി. പാർട്ടിപ്രവർത്തകർ അക്രമാസക്തരാകുംമുന്നേ ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
from mathrubhumi.latestnews.rssfeed https://ift.tt/2QpDt3E
via
IFTTT
No comments:
Post a Comment