മാനന്തവാടി ബിജെപി സ്ഥാനാര്‍ഥി പിന്‍മാറി, പ്രഖ്യാപനം താന്‍ അറിയാതെയെന്നും മണിക്കുട്ടൻ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 14, 2021

മാനന്തവാടി ബിജെപി സ്ഥാനാര്‍ഥി പിന്‍മാറി, പ്രഖ്യാപനം താന്‍ അറിയാതെയെന്നും മണിക്കുട്ടൻ

കൽപ്പറ്റ :മാനന്തവാടിയിൽ ബിജെപി സ്ഥാനാർഥിയായി പ്രഖ്യാപിച്ചമണികണ്ഠൻഎന്ന മണിക്കുട്ടൻ പിൻമാറി. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ ഭാഗമായി നിൽക്കാൻ താത്പര്യമില്ലെന്നും മണിക്കുട്ടൻ വ്യക്തമാക്കി. ബിജെപിയുടെ പ്രഖ്യാപനം താൻ അറിയാതെയാണ്. ജില്ലയിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള പണിയ വിഭാഗത്തിൽപ്പെട്ട ഒരാളെ നാമനിർദ്ദേശം ചെയ്തതിൽ അഭിമാനമുണ്ട്."സ്ഥാനാർഥിയായി നിൽക്കാൻ തനിക്ക് താത്പര്യമില്ല. വിദ്യാഭ്യാസ യോഗ്യതയനുസരിച്ച് ജോലിചെയ്ത് കുടുബമൊത്ത് ജീവിക്കാനാണ് ആഗ്രഹം". താൻ ബിജെപി അനുഭാവി അല്ലെന്നും അതുകൊണ്ട് തന്നെ ബിജെപിയുടെ തീരുമാനം സന്തോഷത്തോടെ നിരസിക്കുകയാണെന്നും മണിക്കുട്ടൻ വ്യക്തമാക്കി. "ഞായറാഴ്ച ഉച്ചയ്ക്ക് വീട്ടിലിരുന്ന് വാർത്ത കാണുമ്പോഴാണ് സ്ഥാനാർഥിയായ വിവരം ഇദ്ദേഹമറിയുന്നത്. സാമൂഹികമാധ്യമങ്ങളിൽ ഉപയോഗിച്ചിരുന്ന മണിക്കുട്ടൻ എന്നപേര് കണ്ടപ്പോൾ മറ്റാരെങ്കിലുമായിരിക്കുമെന്നാണ് കരുതിയത്.പ്രഖ്യാപനം വന്നതിനുശേഷമാണ് ബി.ജെ.പി. ജില്ലാകമ്മിറ്റിയംഗങ്ങൾ വിളിക്കുന്നതും സ്ഥാനാർഥിത്വത്തെപ്പറ്റി സംസാരിക്കുന്നതും. ബി.ജെ.പി.സ്ഥാനാർഥിയായി നിയോജകമണ്ഡലത്തിൽ മത്സരിക്കണമോ എന്നകാര്യത്തിൽ ചർച്ചകൾ നടന്നിരുന്നു.ആലോചിച്ച ശേഷം സ്ഥാനാർഥിയാകേണ്ട എന്നാണ് തീരുമാനം", മണികണ്ഠൻ പറഞ്ഞു. പണിയവിഭാഗത്തിൽനിന്നുള്ള ആദ്യ എം.ബി.എ.ക്കാരനാണ് 31-കാരനായ മണികണ്ഠൻ. മാനന്തവാടി എടവക സ്വദേശിയാണ്. ചൂണ്ടനും ചീരയുമാണ് മാതാപിതാക്കൾ. ഭാര്യ: ഗ്രീഷ്മ. പാണ്ടിക്കടവ് പഴശ്ശി സ്കൂളിലും മാനന്തവാടി ജി.യു.പി. സ്കൂളിലുമായി പ്രാഥമികവിദ്യാഭ്യാസം പൂർത്തിയാക്കി.കേരള വെറ്ററിനറി ആന്റ് ആനിമൽ സയൻസ് യൂണിവേഴ്സിറ്റിയിൽ ടീച്ചിങ്ങ് അസിസ്റ്റന്റായി ജോലി ചെയ്യുകയാണ്. Content Highlight: Mananthavady bjp candidate back off


from mathrubhumi.latestnews.rssfeed https://ift.tt/30JsiEY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages