യുദ്ധം ഭാര്യയുടെയും 13 മക്കളുടെയും ജീവനെടുത്തു, ഖാത്തൂന് ഇനി കൂട്ട് 12 പേരക്കിടാങ്ങള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 14, 2021

യുദ്ധം ഭാര്യയുടെയും 13 മക്കളുടെയും ജീവനെടുത്തു, ഖാത്തൂന് ഇനി കൂട്ട് 12 പേരക്കിടാങ്ങള്‍

ഇദ്ലിബ്: സിറിയയിലെ ആഭ്യന്തരയുദ്ധം കവർന്നത് അബ്ദുൾ റസാഖ് അൽ ഖാത്തൂൻ എന്ന കർഷകന്റെ ഭാര്യയെയും 13 മക്കളെയുമാണ്. അവശേഷിച്ച 12 പേരക്കുട്ടികൾക്ക് തണലാവുകയാണ് 84-കാരനായ ഈ മുത്തച്ഛൻ. ഖാത്തൂൻ ഒരു കാലത്ത് ഹമയിലെ സമ്പന്നനായ കർഷകനായിരുന്നു. പത്തുവർഷം നീണ്ട ആഭ്യന്തരയുദ്ധം കുടുംബത്തെയും സമ്പത്തുമെല്ലാം കവർന്നു. ഒപ്പം 13-നും 27-നും ഇടയിൽ പ്രായമുണ്ടായിരുന്ന മക്കളെയും. സിറിയൻ പ്രസിഡന്റ് ബാഷർ അൽ അസദിനെതിരേ പ്രവർത്തിക്കുന്ന വിമതസംഘത്തിലായിരുന്നു മക്കളിൽ ചിലർ. യുദ്ധം തുടങ്ങി ഒരുകൊല്ലം തികയും മുമ്പേ മൂന്നുജീവനുകൾ പൊലിഞ്ഞു. പിന്നാലെ ബാക്കിയുള്ളവരും. പ്രഭാതഭക്ഷണം കഴിക്കാനൊരുങ്ങവേ ഹമയിലെ വീടിനുമുകളിൽ റോക്കറ്റുപതിച്ചാണ് ഭാര്യ മരിച്ചത്. തലനാരിഴയ്ക്ക് രക്ഷപ്പെട്ട ഖാത്തൂൻ ഇപ്പോൾ പേരക്കുട്ടികളുടെ സംരക്ഷകന്റെ ചുമതലയിലാണ്. വടക്കൻ ഇദ്ലിബിലെ ഒരു കുടിലിൽ പേരക്കുട്ടികൾക്കും മരുമക്കൾക്കുമൊപ്പമാണ് താമസം. കൃഷിയാണ് ഏക വരുമാനമാർഗം. ദൈനംദിന ചെലവിനു വകകണ്ടെത്താനാവാതെ ബുദ്ധിമുട്ടുകയാണ് ഈ മുത്തച്ഛനിപ്പോൾ. ആഭ്യന്തരയുദ്ധം തകർത്ത സിറിയയിൽ ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നതാണ് വസ്തുത. content highlights:Syria Conflict, Story of Abdul Rasaq Al Khathoor and his 12 grandkids


from mathrubhumi.latestnews.rssfeed https://ift.tt/30I7a1J
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages