'പൂച്ചയ്ക്കാര് മണികെട്ടും?'; കെ.സി.ജോസഫിനെതിരേ ഇരിക്കൂറില്‍ ഫെയ്‌സ്ബുക്ക് കൂട്ടായ്മ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 21, 2021

'പൂച്ചയ്ക്കാര് മണികെട്ടും?'; കെ.സി.ജോസഫിനെതിരേ ഇരിക്കൂറില്‍ ഫെയ്‌സ്ബുക്ക് കൂട്ടായ്മ

കണ്ണൂർ: ഇരിക്കൂറിൽ കെ.സി ജോസഫിനെ മാറ്റി സജീവ് ജോസഫിനെ യുഡിഎഫ് സ്ഥാനാർഥിയാക്കിയതിന് പിന്നിൽ സോഷ്യൽ മീഡിയയുടെ ഇടപെടൽ.പൂച്ചയ്ക്കാര് മണികെട്ടും എന്ന ഫെയ്സ് ബുക്ക് കൂട്ടായ്മയും സജീവ് ജോസഫ് സ്ഥാനാർഥിയാകുന്നതിൽ നിർണായക പങ്കുവഹിച്ചു. എട്ടാമതും കെ.സി ജോസഫ് സ്ഥാനാർഥിയായപ്പോഴാണ്ഹു വിൽ ബെൽ ദ ക്യാറ്റ് എന്ന പേരിൽ ഫെയ്സ് ബുക്ക് ഗ്രൂപ്പ് നിലവിൽ വന്നത്.ഇതോടെ ഇരിക്കൂറിലെ വികസന പ്രശ്നങ്ങളും ഇതിനോട് ജനപ്രതിനിധികളുടെ അവഗണനയും ഗ്രൂപ്പിൽ ചർച്ചയാകാൻ തുടങ്ങി. റോഡ്, പാലം, ആശുപത്രി, ഫയർ സ്റ്റേഷൻ വാഹനങ്ങൾ തുടങ്ങി എംഎൽഎയെ കാണാനില്ലെന്ന പോസ്റ്റ് വരെഗ്രൂപ്പിൽ പ്രത്യക്ഷപ്പെട്ടു. മണ്ഡലത്തിൽ നിന്നു തന്നെയുള്ളയാൾ ജനപ്രതിനിധിയാകണമെന്നാണ് ഫെയ്സ്ബുക്ക് കൂട്ടായ്മയുടെ ആവശ്യം. കോൺഗ്രസുകാർ ഉൾപ്പെടെ പാർട്ടിഭേദമന്യേ എല്ലാവരും കൂട്ടായ്മയുടെ ഭാഗമാണെന്നും അഡ്മിൻമാർ പറയുന്നു. പൂച്ചയ്ക്കാര് മണികെട്ടും എന്ന ഫെയ്സ് ബുക്ക് കൂട്ടായ്മ എന്നാൽ വികസനത്തിന്റെ പേരു പറഞ്ഞ് തന്നെയും മുന്നണിയെയും അപമാനിക്കാനുള്ള ശ്രമമാണ് സാമൂഹിക മാധ്യമങ്ങളിലൂടെ നടന്നതെന്ന് കെ.സി ജോസഫ് പറഞ്ഞു. സോഷ്യൽ മീഡിയയിലെ വിമർശനങ്ങൾ കാര്യമായ ചലനങ്ങളുണ്ടാക്കിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. Content Highlght: who will bell the cat fb group against KC joseph


from mathrubhumi.latestnews.rssfeed https://ift.tt/3lGF00D
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages