കാസർകോട്: സർവേ നടത്തി ഭരണമാറ്റം ആഗ്രഹിക്കുന്ന ജനങ്ങളുടെ വികാരത്തെ അട്ടിമറിക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് സിപിഎമ്മിന്റെ നേതൃത്വത്തിലുണ്ടാക്കിയിരിക്കുന്ന ഒരു കിഫ്ബി സർവേയാണ്. 200 കോടിയുടെ രൂപയുടെ പരസ്യമാണ് ഗവൺമെന്റിന്റെ അവസാനകാലത്ത് നൽകിയത്. അതിന്റേ പേരിൽ ഏകപക്ഷീയമായ നിലപാട് സ്വീകരിക്കുന്നത് ജനാധിപത്യത്തിന് ആപൽക്കരമാണെന്നു ഇതാണ് നരേന്ദ്ര മോദി ഡൽഹിയിൽ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാർഥി വരുന്നതിന് മുമ്പ്, പ്രകടന പത്രിക വരുന്നതന് മുമ്പ്, നിയോജക മണ്ഡലാടിസ്ഥാനത്തിൽ പോലും സർവേ നടത്തിയെന്ന് പറഞ്ഞ് യുഡിഎഫിനെ തോൽപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് ചെന്നിത്തല പറഞ്ഞു. ഗവൺമെന്റിന്റെ പണക്കൊഴിപ്പിനെ മാത്രമല്ല, ചില മാധ്യമങ്ങളുടെ കല്ലേറിനേയും യുഡിഫിന് നേരിടേണ്ടിവരുന്നു. വന്ന എല്ലാ സർവേകളിലും പ്രതിപക്ഷ നേതാവിനെ ബോധപൂർവം കരിതേച്ച് കാണിക്കാനുള്ള ശ്രമം നടന്നു. താൻ ഉന്നയിക്കുന്ന വിഷയങ്ങളും ആരോപണങ്ങളും വളച്ചൊടിക്കാൻ ശ്രമം നടത്തിയെന്നും ചെന്നിത്തല ആരോപിച്ചു. ചോദ്യങ്ങൾ സർക്കാരിന് അനൂകൂലമായി പടച്ചുണ്ടാക്കുന്നു. ഇതൊരു അജണ്ടയാണ്. ജനങ്ങളുടെ മുന്നിൽ ഈ ഗവൺമെന്റിന് ഒരു റേറ്റിങ്ങുമില്ല. അവർക്ക് മുന്നിൽ ഗവൺമെന്റിന്റെ റേറ്റിങ് വളരെ താഴെയാണ്. അത് ചില മാധ്യമങ്ങൾ ബോധപൂർവം റേറ്റിങ് വർധിപ്പിക്കാൻ ശ്രമിച്ചാൽ അത് അനീതിയാണ്. ഞങ്ങൾ ഈ സർവേകളെ തള്ളിക്കളയുന്നു. ഇതിൽ യുഡിഎഫിന് വിശ്വാസമില്ല. ഇത് ബോധപൂർവം യുഡിംഎഫിനെ തകർക്കാനുള്ള ശ്രമമാണ്. ചെന്നിത്തല പറഞ്ഞു. എകിസ്റ്റ് പോളുകൾ അല്ലാത്ത സർവേകൾ നിരോധിക്കാൻ പറ്റല്ല എന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞതെന്നും ചെന്നിത്തല പറഞ്ഞു. ഇത് ഏതാണ്ട് ഒരു എകിസിറ്റ് പോളുകളുടെ സ്വഭാവത്തിലുള്ളതാണ്. മണ്ഡലം തോറും സർവേ നടത്തിയാൽ എക്സിറ്റ് പോളല്ലാതെ മറ്റെന്താണെന്ന് ചോദിച്ച ചെന്നിത്തല കന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് ഇതുമായി ബന്ധപ്പെട്ട പരാതി നൽകുമെന്നും കൂട്ടിച്ചേർത്തു. Content Highlights: Congress leader Ramesh Chennithala again slams media channels for surveys predicting LDF win
from mathrubhumi.latestnews.rssfeed https://ift.tt/2OQzWuV
via
IFTTT
No comments:
Post a Comment