കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുന്ന ധർമ്മടം മണ്ഡലത്തിൽ പി.ജയരാജന്റെ പേരിൽ ഫ്ളക്സ്. ഉറപ്പാണ് പി.ജെ എന്ന പേരിലാണ് ധർമ്മടത്ത് ഫ്ളക്സ് സ്ഥാപിച്ചിരിക്കുന്നത്. ധർമ്മടം മണ്ഡലപരിധിയിലെ അഞ്ചക്കണ്ടി പഞ്ചായത്തിലെ ആർ.വി. മൊട്ടയിലാണ് ഫ്ളക്സ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നേരത്തെ പിജെ ആർമി എന്ന പേരിൽ ഫെയ്സ്ബുക്ക് പേജിൽ പി.ജയരാജനെ അനുകൂലിച്ച് പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നുവെങ്കിലും പോരാളികൾ എന്ന പേരിലാണ് ഇപ്പോൾ ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. ഞങ്ങടെ ഉറപ്പാണ് പിജെ എന്നാണ് ബോർഡിലെ വാചകം. എന്നാൽ എന്താണ് ഇതുകൊണ്ട് വ്യക്തമാക്കുന്നത് എന്നതിൽ വ്യക്തതയില്ല. പി.ജയരാജന് സീറ്റ് നിഷേധിച്ചതിലുള്ള അമർഷം ആ മേഖലയിലുണ്ട്. പിജെ ആർമി എന്ന ഫെയ്സ്ബുക്ക് പേജിൽ വ്യാപകമായ പ്രതിഷേധമുണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ അടക്കുമുള്ള പ്രമുഖ നേതാക്കളെ പേരെടുത്ത് വിമർശിച്ചിരുന്നു. എന്നാൽ തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് പി.ജെ ആർമി എന്ന പേരിൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ നടക്കുന്ന പ്രചാരണങ്ങളെന്ന്ജയരാജൻ വ്യക്തമാക്കിയിരുന്നു. Content Highlights: Flex for P. Jayarajan in Dharmadam Assembly constituency
from mathrubhumi.latestnews.rssfeed https://ift.tt/2QykAvp
via
IFTTT
No comments:
Post a Comment