ഗൂഗിളിന്റെ വാർത്താ ഉള്ളടക്കങ്ങൾക്ക് പ്രതിഫലം ഈടാക്കാൻ നിയമം കൊണ്ടുവരില്ല -കേന്ദ്രം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 19, 2021

ഗൂഗിളിന്റെ വാർത്താ ഉള്ളടക്കങ്ങൾക്ക് പ്രതിഫലം ഈടാക്കാൻ നിയമം കൊണ്ടുവരില്ല -കേന്ദ്രം

ന്യൂഡൽഹി: ഗൂഗിൾ, ഫെയ്സ്ബുക്ക്, യുട്യൂബ് എന്നിവ ഉപയോഗിക്കുന്ന വാർത്താ ഉള്ളടക്കങ്ങൾക്ക് പ്രതിഫലം ഈടാക്കാൻ നിയമം കൊണ്ടുവരണമെന്ന നിർദേശം കേന്ദ്രം തള്ളി. തത്കാലം അത്തരമൊരു നിയമനിർമാണം ആലോചനയിലില്ലെന്ന് വാർത്താവിതരണമന്ത്രി പ്രകാശ് ജാവഡേക്കർ ലോക്സഭയെ അറിയിച്ചു. വാർത്താ ഉള്ളടക്കങ്ങൾക്ക് ഗൂഗിളും മറ്റും പ്രതിഫലം നൽകണമെന്നും പരസ്യവരുമാനം അർഹമായ രീതിയിൽ പങ്കുവെക്കണമെന്നും പല കോണുകളിൽനിന്നും ആവശ്യമുയർന്നിരുന്നു. പത്രങ്ങളുടെ കൂട്ടായ്മയായ ഇന്ത്യൻ ന്യൂസ്പേപ്പർ സൊസൈറ്റിയും വാർത്താചാനലുകളുടെ ഐക്യവേദിയായ ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷനും ഇൗ ആവശ്യമുന്നയിച്ച് ഗൂഗിളിന് കത്തെഴുതിയിരുന്നു. ബി.ജെ.പി. നേതാവ് സുശിൽ മോദിയും കഴിഞ്ഞദിവസം ഈ ആവശ്യം ഉന്നയിച്ചിരുന്നു. അടുത്തിടെ ഓസ്ട്രേലിയ ഗൂഗിളിൽനിന്നും മറ്റും പ്രതിഫലം ഈടാക്കാൻ നിയമം പാസാക്കിയിരുന്നു. അതിനു സമാനമായ നിയമം കൊണ്ടുവരണമെന്ന ആവശ്യമാണ് ഇന്ത്യയിലും ഉയർന്നത്. Content Highlights: Govt unlikely to bring any legislation to make Google, Facebook pay for news content


from mathrubhumi.latestnews.rssfeed https://ift.tt/3rcH0iB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages