കോഴിക്കോട്: ഇഞ്ചോടിഞ്ച് പോരാട്ടംനടക്കുന്ന കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അല്പം മേൽക്കൈ ഇടതിനെന്ന് മാതൃഭൂമി-സീ വോട്ടർ അഭിപ്രായസർവേ. 75 മുതൽ 83 വരെ സീറ്റുകൾ നേടി എൽ.ഡി.എഫ്. തുടർഭരണമുറപ്പാക്കുമെന്നാണ് സർവേയിലെ കണ്ടെത്തൽ. യു.ഡി.എഫ്. 56 മുതൽ 64 വരെ സീറ്റുനേടും. ബി.ജെ.പി. രണ്ടുസീറ്റുവരെ നേടിയേക്കാം. ജനുവരി 28 മുതൽ മാർച്ച് 19 വരെ 14,913 പേരാണ് സർവേയിൽ പങ്കെടുത്തത്. സർവേ ഫലത്തിൽ മൂന്നുമുതൽ അഞ്ചുവരെ ശതമാനം ഏറ്റക്കുറച്ചിലുണ്ടായേക്കാം. എൽ.ഡി.എഫ്. ഭരണം നിലനിർത്തുമെന്ന് അഭിപ്രായപ്പെടുന്നവർ 44.4 ശതമാനമാണ്. 30.1 ശതമാനം യു.ഡി.എഫ്. അധികാരം നേടുമെന്ന് പറയുന്നു. 11.6 ശതമാനം എൻ.ഡി.എ. വരുമെന്ന് പറയുന്നു. 2.7 ശതമാനം മാത്രമാണ് തൂക്കുമന്ത്രിസഭയ്ക്ക് സാധ്യത കല്പിക്കുന്നത്. 40.9 ശതമാനം വോട്ടുവിഹിതം എൽ.ഡി.എഫും 37.9 ശതമാനം യു.ഡി.എഫും നേടുമെന്നാണ് പറയുന്നത്. ഇരുമുന്നണികൾക്കും 2016-ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കുറവാണിത്. എന്നാൽ, 16.6 ശതമാനം വോട്ടുവിഹിതവുമായി ബി.ജെ.പി. നിലമെച്ചപ്പെടുത്തുമെന്നും സർവേ പറയുന്നു. മുഖ്യനിൽ മുന്നിൽ പിണറായി സർവേയിൽ പങ്കെടുത്ത 38.1 ശതമാനവും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിണറായി വിജയനെയാണ് പിന്തുണയ്ക്കുന്നത്. 27.4 ശതമാനം ആളുകൾ ഉമ്മൻ ചാണ്ടിയെയും. ശശി തരൂർ (9.1 ശതമാനം), മുല്ലപ്പള്ളി രാമചന്ദ്രൻ (8.1), കെ.കെ. ശൈലജ (4.6), രമേശ് ചെന്നിത്തല (2.9), എ.കെ. ആന്റണി (1.8), ജോസ് കെ. മാണി (0.8) എന്നിവരാണ് പിന്നിലുള്ളത്. കേരളം ആകെ സീറ്റ്- 140 മുന്നണി 2016 2021 എൽ.ഡി.എഫ്. 91 75-83 യു.ഡി.എഫ്. 47 56-64 ബി.ജെ.പി. 1 0-2 മറ്റുള്ളവർ 1 0-1 വോട്ടുവിഹിതം (ശതമാനത്തിൽ) മുന്നണി 2016 2021 എൽ.ഡി.എഫ്. 43.5 40.9 യു.ഡി.എഫ്. 38.8 37.9 ബി.ജെ.പി. 14.9 16.6 മറ്റുള്ളവർ 2.8 4.6 പുതുച്ചരിയിൽ എൻ.ഡി.എ., ബംഗാളിൽ തൃണമൂൽ പുതുച്ചേരിയിൽ 16-20 സീറ്റുകൾ നേടി എൻ.ഡി.എ. സഖ്യം അധികാരത്തിലെത്തുമ്പോൾ 10-14 സീറ്റിൽ യു.പി.എ. ഒതുങ്ങുമെന്ന് സർവേ പറയുന്നു. ബംഗാളിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ തൃണമൂൽ കോൺഗ്രസ് ഭരണം നിലനിർത്തുമെന്നാണ് കണ്ടെത്തൽ. തൃണമൂലിന് 150 മുതൽ 166 വരെ സീറ്റും ബി.ജെ.പിക്ക് 98-114 സീറ്റും സർവേ പറയുന്നു. മഹാസഖ്യം 23-31 സീറ്റിൽ ഒതുങ്ങുമെന്നാണ് പ്രവചനം. തമിഴ്നാട്ടിൽ കേവലഭൂരിപക്ഷത്തോടെ യു.പി.എ. സഖ്യം അധികാരത്തിലെത്തും. 161-169 സീറ്റുകൾ യു.പി.എ. സഖ്യം നേടുമ്പോൾ എൻ.ഡി.എ. 61 വരെ സീറ്റുകൾ നേടാമെന്ന് സർവേ വിലയിരുത്തുന്നു. അസമിൽ ഇഞ്ചോടിഞ്ചാണ്. 72 വരെ സീറ്റുകൾ നേടി എൻ.ഡി.എ. സഖ്യം അധികാരത്തിലെത്തുമെന്ന് സർവേ പ്രവചിക്കുമ്പോൾ യു.പി.എ.ക്ക് 60 വരെ സീറ്റുകൾ കിട്ടുമെന്നാണ് പ്രവചനം. content highlights:kerala assembly election 2021 mathrubhumi c voter opinion poll
from mathrubhumi.latestnews.rssfeed https://ift.tt/2ORJpSn
via
IFTTT
No comments:
Post a Comment