ചെന്നൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനം ആരംഭിക്കുമ്പോൾ പരമാവധി റൺസ് നേടാനാണ് ഇന്ത്യ ശ്രമിക്കുക. സ്പിന്നിനെ തുണയ്ക്കുന്ന പിച്ചിൽ രണ്ടാം ഇന്നിങ്സിൽ ബാറ്റ് ചെയ്യുന്ന ഇന്ത്യയ്ക്ക് ഭേദപ്പെട്ട തുടക്കം ലഭിച്ചിട്ടുണ്ട്.. രോഹിത് ശർമ (25*), ചേതേശ്വർ പുജാര (7*) എന്നിവർ ക്രീസിൽ നിലയുറപ്പിച്ചിട്ടുണ്ട്. നിലവിൽ ഇന്ത്യയ്ക്ക് 249 റൺസിന്റെ ലീഡുണ്ട്. ഒന്നാം ഇന്നിങ്സിൽ 329 റൺസിന് പുറത്തായെങ്കിലും സന്ദർശകരെ 134 റൺസിന് പുറത്താക്കി 195 റൺസ് ലീഡ് ഇന്ത്യ പിടിച്ചെടുത്തു. രണ്ടാംഇന്നിങ്സിൽ ഒരു വിക്കറ്റ്മാത്രം നഷ്ടത്തിൽ 54 റൺസും നേടിയതോടെ ടെസ്റ്റ് ഏറക്കുറെ ഇന്ത്യയുടെ വരുതിയിലായി. സ്കോർ: ഇന്ത്യ 329, ഒന്നിന് 54. ഇംഗ്ലണ്ട് 134. ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ടിനുവേണ്ടി പൊരുതിനിന്നത് വിക്കറ്റ് കീപ്പർ ബെൻ ഫോക്സ് (42*) മാത്രം. ഇന്ത്യയുടെ ആർ. അശ്വിൻ വീണ്ടും അഞ്ചുവിക്കറ്റ് നേട്ടമുണ്ടാക്കിയപ്പോൾ ആദ്യ ടെസ്റ്റിനിറങ്ങിയ അക്സർ പട്ടേലും ഇഷാന്ത് ശർമയും രണ്ടുവീതം വിക്കറ്റെടുത്തു. രണ്ടാം ഇന്നിങ്സിൽ ഇന്ത്യക്ക് ശുഭ്മാൻ ഗില്ലിനെ (14) നഷ്ടമായി. ഞായറാഴ്ച ആകെ 15 വിക്കറ്റ് വീണതിൽ പത്തും സ്പിന്നർമാർ കീശയിലാക്കി. ഇന്ത്യയിൽ ഇംഗ്ലണ്ടിന്റെ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ ഇന്നിങ്സ് ടോട്ടലാണിത് (134). 1981ൽ മുംബൈയിൽ 102 റൺസിന് പുറത്തായിട്ടുണ്ട്. ആറിന് 300 എന്നനിലയിൽ ഞായറാഴ്ച രാവിലെ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് രണ്ടാം ഓവറിൽത്തന്നെ അക്സറിനെ (5) നഷ്ടമായി. രണ്ടുപന്തിനുശേഷം ഇഷാന്തും മടങ്ങി. അപകടം മനസ്സിലാക്കിയ ഋഷഭ്, കിട്ടുന്ന സമയത്ത് പരമാവധി സ്കോർ ചെയ്യുക എന്ന നയത്തിലേക്ക് മാറി. മൂന്ന് സിക്സും ഏഴ് ബൗണ്ടറിയുമടക്കം 58 റൺസെടുത്ത ഋഷഭ് ഒടുവിൽ കൂട്ടാളികളില്ലാതെ ബാറ്റിങ് അവസാനിപ്പിച്ചു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് ആദ്യ ഓവറിലെ മൂന്നാംപന്തിൽ റോബി ബേൺസിനെ (0) നഷ്ടമായത് ഒരു സൂചനമാത്രമായിരുന്നു. സ്പിന്നർമാർക്ക് നല്ല ആനുകൂല്യം കിട്ടിയതിനൊപ്പം ഇന്ത്യയുടെ ഉജ്ജ്വലമായ ക്യാച്ചുകളും ഇംഗ്ലണ്ടിന്റെ പതനത്തിന് കാരണമായി. മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം... Content Highlights: India vs England second test match day three Chennai
from mathrubhumi.latestnews.rssfeed https://ift.tt/2LQBYcJ
via
IFTTT
No comments:
Post a Comment