ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിനം ബാറ്റിങ് ആരംഭിച്ച് ഇന്ത്യ. എതിരാളികൾ അനായാസം രണ്ടുദിവസത്തിലേറെ ബാറ്റുചെയ്ത പിച്ചിൽ ഇന്ത്യയുടെ പരിചയസമ്പന്നർക്ക് അടിതെറ്റുകയായിരുന്നു. മൂന്നാം ദിനം കളിയവസാനിക്കുമ്പോൾ ഇന്ത്യ ആറിന് 257 റൺസെന്ന നിലയിലായിരുന്നു ഇന്ത്യ. 33 റൺസുമായി വാഷിങ്ടൺ സുന്ദറും എട്ടു റൺസുമായി ആർ. അശ്വിനുമാണ് ക്രീസിൽ. വാഷിങ്ടൺ- അശ്വിൻ കൂട്ടുകെട്ട് പിരിഞ്ഞാൽ പിന്നീട് വലിയ സ്കോർ പ്രതീക്ഷിക്കാനാകില്ല. 321 റൺസ് പിറകിലാണിപ്പോൾ ടീം. ഒന്നാം ഇന്നിങ്സിൽ 379 റൺസിലെത്തിയില്ലെങ്കിൽ ഇംഗ്ലണ്ടിന് ഇന്ത്യയെ വീണ്ടും ബാറ്റുചെയ്യിക്കാം. നേരത്തെ 73 റൺസ് ചേർക്കുന്നതിനിടെ നാലു വിക്കറ്റുകൾ നഷ്ടമായ ഇന്ത്യയെ അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന ചേതേശ്വർ പൂജാര - ഋഷഭ് പന്ത് സഖ്യമാണ് മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. 119 റൺസ് ചേർത്ത ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്. 143 പന്തുകൾ നേരിട്ട് 11 ബൗണ്ടറികളടക്കം 73 റൺസെടുത്ത പൂജാരയെ പുറത്താക്കി ഡൊമിനിക് ബെസ്സാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന ഋഷഭ് പന്തിനെയും ബെസ്സ് മടക്കി. 88 പന്തിൽ നിന്ന് അഞ്ചു സിക്സും ഒമ്പത് ഫോറുമടക്കം 91 റൺസായിരുന്നു പന്തിന്റെ സമ്പാദ്യം. നേരത്തെ സ്കോർ ബോർഡിൽ 44 റൺസ് ചേർക്കുന്നതിനിടെ ഇന്ത്യൻ ഓപ്പണർമാരായ രോഹിത് ശർമയും (6), ശുഭ്മാൻ ഗില്ലും (29) പുറത്തായിരുന്നു. പിന്നാലെ കാര്യമായ സംഭവനകളില്ലാതെ ക്യാപ്റ്റൻ വിരാട് കോലിയും മടങ്ങി. 48 പന്തിൽ നിന്ന് 11 റൺസെടുത്താണ് കോലി പുറത്തായത്. പിന്നാലെയെത്തിയ അജിങ്ക്യ രാഹനെയെ (1) ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട് തകർപ്പൻ ക്യാച്ചിലൂടെ പുറത്താക്കി. നാലു വിക്കറ്റ് വീഴ്ത്തിയ ഡൊമിനിക് ബെസ്സാണ് ഇംഗ്ലണ്ടിനായി തിളങ്ങിയത്. ജോഫ്ര ആർച്ചർ രണ്ടു വിക്കറ്റും വീഴ്ത്തി. മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം... Content Highlights: India vs England 1st Test Day 4 Live Score India Look To Avoid Follow-On
from mathrubhumi.latestnews.rssfeed https://ift.tt/3juG8TS
via
IFTTT
No comments:
Post a Comment