റിഹാനയുടെ ബാര്‍ബഡോസിന് കോവിഡ് വാക്‌സിൻ നല്‍കി ഇന്ത്യ; മോദിക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 4, 2021

റിഹാനയുടെ ബാര്‍ബഡോസിന് കോവിഡ് വാക്‌സിൻ നല്‍കി ഇന്ത്യ; മോദിക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

ന്യൂഡൽഹി: വിവാദ നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പോപ് ഗായികയും ആക്ടിവിസ്റ്റുമായ റിഹാന രംഗത്തെത്തിയതോടെയാണ് സമരത്തിന്ആഗോള ശ്രദ്ധ കൈവന്നത്. റിഹാനയുടെ ട്വീറ്റ് ഇന്ത്യക്കെതിരെയുള്ള ആഗോള ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. ബാർബഡോസിൽ ജനിച്ച് അമേരിക്കൻ പൗരത്വം നേടിയ ആളാണ് റിഹാന. ഇന്ത്യയെ അപമാനിക്കുന്നതാണ് റിഹാനയുടെ ട്വീറ്റെന്ന് സർക്കാർ പറയുമ്പോഴും ബാർബഡോസിന് സഹായമെത്തിക്കുന്നതിൽ നിന്ന് ഇതൊന്നും ഇന്ത്യയെ തടയുന്നില്ല. കോവിഡ് വാക്സിൻ നൽകിയാണ് ഇന്ത്യബാർബഡോസിനെ സഹായിച്ചത്.ഒരു ലക്ഷം കോവിഡ് വാക്സിൻ ഡോസ് കോവിഷീൽഡ്വാക്സിനാണ്ഇന്ത്യ ബാർബഡോസിന് നൽകിയത്. കൊറോണ വൈറസ് വാക്സിൻ നൽകിയതിന് ബാർബഡോസ് പ്രധാനമന്ത്രി മിയ അമോർ മോട്ട്ലി പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറഞ്ഞു. കോവിഷീൽഡ് വാക്സിൻ സംഭാവന ചെയ്തതിൽ, എന്റെ സർക്കാരിനും ജനങ്ങൾക്കും വേണ്ടി നിങ്ങൾക്കും നിങ്ങളുടെ സർക്കാരിനും ഇന്ത്യയിലെ ജനങ്ങൾക്കും നന്ദി അറിയിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പ്രധാനമന്ത്രി മോദിക്ക് അയച്ച കത്തിൽ അവർ പറഞ്ഞു. നേരത്തെ കർഷക പ്രതിഷേധവുമായി ബന്ധപ്പെട്ട് സിഎൻഎന്റെ വാർത്ത പങ്കുവെച്ചുകൊണ്ടാണ് റിഹാന കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ചത്. കർഷക റാലിയിൽ പോലീസുമായി സംഘർഷം ഉണ്ടായതിനെത്തുടർന്ന് ന്യൂഡൽഹിയിൽ ഇന്റർനെറ്റ് വിച്ഛേദിച്ചു എന്ന വാർത്ത ഉൾപ്പെടുത്തിയാണ് റിഹാന ട്വീറ്റ് ചെയ്തിരിക്കുന്നത്. എന്തുകൊണ്ട് നമ്മൾ ഇതേക്കുറിച്ച് സംസാരിക്കുന്നില്ല? - ഫാർമേഴ്സ് പ്രൊട്ടസ്റ്റ് എന്ന ഹാഷ് ടാഗിൽ പോസ്റ്റ് ചെയ്ത ട്വീറ്റിൽ റിഹാന ചോദിച്ചു. റിഹാനയെ പിന്തുണച്ച് നിരവധി പേർ എത്തിയപ്പോൾ, ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ പുറത്തു നിന്നുള്ളവർ ഇടപെടേണ്ട കാര്യമില്ലെന്ന് വിമർശിച്ച് സച്ചിൻ തെണ്ടുൽക്കറും അക്ഷയ് കുമാറും ഉൾപ്പെടെ നിരവധി പ്രമുഖർ രംഗത്തെത്തി. റിഹാന ഉൾപ്പെടെ കർഷക സമരത്തെ പിന്തുണച്ച അന്താരാഷ്ട്ര സെലിബ്രിറ്റികൾ ഉത്തരവാദിത്തമില്ലാത്ത പ്രതികരണമാണ് നടത്തിയതെന്ന് കേന്ദ്രസർക്കാരും വിമർശിച്ചു. Content Highlights: India ignores Rihanna barb, donates vaccine to Barbados


from mathrubhumi.latestnews.rssfeed https://ift.tt/36EBb5Z
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages