സ്നേഹംകൊണ്ട് വീര്‍പ്പുമുട്ടിച്ച മമ്മി ഇനിയില്ല; ജ്യൂവൽ, നീയൊരു കണ്ണീർച്ചിത്രം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 15, 2021

സ്നേഹംകൊണ്ട് വീര്‍പ്പുമുട്ടിച്ച മമ്മി ഇനിയില്ല; ജ്യൂവൽ, നീയൊരു കണ്ണീർച്ചിത്രം

കോട്ടയം : ഭാഷയറിയില്ല, നാടറിയില്ല എന്നാലും അവൾക്ക് ഒന്നറിയാം. തന്നെ പൊന്നുപോലെ നോക്കിയ ആ അമ്മ ഇനി വരില്ലെന്ന്. സ്നേഹം കൊണ്ട് വീർപ്പുമുട്ടിച്ച 'മമ്മി' ഇനി തനിക്കൊപ്പം ഇല്ലെന്ന്. അവസാനമായി മമ്മിയുടെ കവിളിൽ ഉമ്മ വെച്ചപ്പോൾ അവൾ പൊട്ടിക്കരഞ്ഞു. പിന്നെ പപ്പ ജോയിയുടെ ദേഹത്തേക്ക് ചാഞ്ഞു. സാലിയുടെ മൃതദേഹത്തിനരികെ ദുഃഖമടക്കാനാകാതെ നിന്ന ജോയി അവളെ ചേർത്തുപിടിച്ചു. ആളുകൾ വരുന്നതും പോകുന്നതും അവൾ ഭയത്തോടെ കണ്ടിരുന്നു. കഴിഞ്ഞ 15 ദിവസം ഈ വീട് അവൾക്ക് സ്വർഗം പോലെയായിരുന്നു. ഒരു നിമിഷം കൊണ്ട് അവൾ കണ്ണീർച്ചിത്രമായി. അവൾ ജ്യൂവൽ എന്ന ഒൻപതുകാരി. ചെറുവാണ്ടൂരിൽ ഞായറാഴ്ച കാറിടിച്ച് മരിച്ച സാലിയുടെ വളർത്തുമകൾ. 15 ദിവസം മുമ്പാണ് അവൾ പേരറിയാത്ത നാട്ടിലേക്ക് എത്തിയത്. ജോയിയും സാലിയും ഡൽഹിയിൽനിന്നാണ് ഇവളെ ദത്തെടുത്തത്. വിവാഹം കഴിഞ്ഞ് 11 വർഷത്തിനുശേഷമാണ് കുഞ്ഞിനെ ദത്തെടുക്കാൻ അവർ തീരുമാനിച്ചത്. തനിക്ക് പ്രിയപ്പെട്ടതിനെല്ലാം ജ്യൂവൽ എന്ന് പേരിടാനായിരുന്നു സാലിക്ക് മോഹം. കടയുടെ പേരും വീടിന്റെ പേരുമെല്ലാം ജ്യൂവൽ ആയിരുന്നു. ഒരു കുഞ്ഞ് ജനിച്ചാൽ ജ്യൂവൽ എന്ന പേര് ഇടണമെന്നായിരുന്നു സാലിയുടെ മോഹം. അങ്ങനെ ഡൽഹിയിലെ ലക്ഷ്മി അവരുടെ ജ്യൂവൽ ആയി. 15 ദിവസം മുമ്പാണ് അവർ കുട്ടിയെയും കൊണ്ട് വീട്ടിലെത്തിയത്. മുമ്പ് ബെംഗളൂരുവിൽ നഴ്സായിരുന്നു സാലി. നാട്ടിലെത്തിയശേഷം ലോക്ഡൗൺ കാലത്താണ് ജ്യൂവൽ സ്റ്റോഴ്സ് എന്ന കട വീടിനോട് ചേർന്ന് തുടങ്ങിയത്. വളരെ വേഗം സാലിയും ജോയിയും അവൾക്ക് മമ്മിയും പപ്പയുമായി. സ്നേഹത്തിന്റെ പുതിയ ലോകം അവർക്കു മുന്നിൽ തുറന്നു. കുഞ്ഞിനെ കാണിക്കാൻ സാലി എല്ലാ ബന്ധുക്കളുടെയും വീടുകളിൽ പോയി. ഞായറാഴ്ച വൈകീട്ട് ആറിന് ബന്ധുവായ സുനിലിന്റെ വീട്ടിൽ ജ്യൂവലിനെയും കൂട്ടി പോയതായിരുന്നു സാലി. അത് അന്ത്യയാത്രയായി. അമിതവേഗത്തിലെത്തിയ കാറിന്റെ രൂപത്തിൽ മരണം സ്നേഹക്കൂടിൽനിന്ന് സാലിയെ തട്ടിയെടുത്തു. തിങ്കളാഴ്ച െെവകീട്ട് ചെറുവാണ്ടൂർ സ്വർഗീയവിരുന്ന് സെമിത്തേരിയിൽ സാലിയുടെ ശവസംസ്കാരം നടത്തി. Content Highlights: Six-year-old girl loses foster mother in hit-and-run incident in ettumanoor


from mathrubhumi.latestnews.rssfeed https://ift.tt/37i0Hyc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages