യാത്രയ്ക്കിടെ നേരിട്ട ദുരനുഭവം സാമൂഹികമാധ്യമത്തിൽ പങ്കുവെച്ച് വിദ്യാർഥിനി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, February 9, 2021

യാത്രയ്ക്കിടെ നേരിട്ട ദുരനുഭവം സാമൂഹികമാധ്യമത്തിൽ പങ്കുവെച്ച് വിദ്യാർഥിനി

കാസർകോട്: യാത്രയ്ക്കിടെ അപരിചിതനായ വ്യക്തിയിൽനിന്ന്‌ നേരിട്ട ദുരനുഭവം സാമൂഹികമാധ്യമത്തിൽ പങ്കുെവച്ച് കോളേജ് വിദ്യാർഥിനി. കാസർകോട് കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിൽ അനുഭവിച്ച കാര്യമാണ് സാമൂഹികമാധ്യമമായ ഇൻസ്റ്റഗ്രാമിലൂടെ യുവതി പങ്കുവച്ചത്. രണ്ടാംവർഷ ബിരുദത്തിന് പഠിക്കുന്ന യുവതിക്ക് തിങ്കളാഴ്ച വൈകുന്നേരമാണ് ദുരനുഭവം നേരിടേണ്ടിവന്നത്. കോളേജിൽനിന്ന്‌ വീട്ടിലേക്ക് മടങ്ങുന്നതിനിടെ കാസർകോട് കെ.എസ്.ആർ.ടി.സി. ബസ്‌സ്റ്റാൻഡിൽ ബസിലിരിക്കുമ്പോഴാണ് മധ്യവയസ്കൻ ലൈംഗികചേഷ്ടയോടെ ഇവർക്കുമുന്നിൽ നഗ്നതാപ്രദർശനം നടത്തിയത്. തൊട്ടടുത്ത് നിർത്തിയിട്ടിരുന്ന കർണാടക സ്റ്റേറ്റ് ബസിലിരുന്ന ആളിന്റെ ചേഷ്ടകൾ യുവതി ഉടൻ മൊബൈലിൽ പകർത്തി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. ഉപയോക്താക്കളിൽ ചിലർ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് രണ്ടുതവണ പോസ്റ്റ് നീക്കംചെയ്തെങ്കിലും പെൺകുട്ടി ഉറച്ചു നിന്നതോടെ ഒട്ടേറെപ്പേരാണ് പിന്തുണയുമായി രംഗത്തുവന്നത്. അപമര്യാദയായി പെരുമാറിയ ആളെ നിയമത്തിനുമുന്നിലെത്തിക്കാൻ കാസർകോട് വനിതാ പോലീസ് സ്റ്റേഷനിലെത്തി യുവതി പരാതി എഴുതിനൽകി. സംഭവത്തിൽ വനിതാ എസ്.ഐ.യുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.


from mathrubhumi.latestnews.rssfeed https://ift.tt/3q5mOza
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages