കോട്ടയം: സജീവമല്ലാതെ നിൽക്കുന്നവരെയും അനുഭാവികളെയും തിരഞ്ഞെടുപ്പിനുമുന്പ് പ്രവർത്തനത്തിൽ അണിചേർക്കാൻ കേരള കോൺഗ്രസ് ജോസ് വിഭാഗം. തദ്ദേശതിരഞ്ഞെടുപ്പിലെ നേട്ടത്തിൽനിന്ന് ആവേശം ഉൾക്കൊണ്ടാണ് ഇൗ നീക്കം. രണ്ടില ചിഹ്നം കിട്ടിയതും അംഗീകാരം നേടിയതുമെല്ലാം വൈകാരികമായി അവതരിപ്പിച്ചാണ് ഓരോ വ്യക്തിയെയും നേരിൽക്കാണാൻ നേതാക്കളിറങ്ങിയത്. തിരഞ്ഞെടുപ്പിനുമുമ്പ് പാർട്ടി നടത്തുന്ന ഏറ്റവുംവലിയ അടിത്തട്ടിലെ ജനകീയപ്രവർത്തനമാകുമിത്. നേതാക്കളെയല്ല, അണികളെയാണ് കൂട്ടേണ്ടതെന്ന് ചെയർമാൻ ജോസ് കെ. മാണി യോഗങ്ങളിൽ നേതാക്കൾക്ക് നിർദേശം നൽകിയിരുന്നു. തദ്ദേശവിജയത്തിനുശേഷം ഒപ്പംവരാൻനിന്ന മറ്റ് വിഭാഗങ്ങളിലെ കേരള കോൺഗ്രസ് നേതാക്കൾക്ക് മുന്നിൽ പാർട്ടി വാതിലുകൾ തുറക്കാഞ്ഞതും ഇതിനാലാണ്. അതേസമയം മറ്റു കേരള കോൺഗ്രസ് വിഭാഗങ്ങൾക്ക് ഒപ്പംനിൽക്കുന്ന താഴെത്തട്ടിലെ പ്രവർത്തകരെ കൂടെകൂട്ടും. മുമ്പ് ഒപ്പമുണ്ടായിരുന്ന പി.ജെ. ജോസഫ് വിഭാഗത്തിലെ അണികളെ മടക്കിക്കൊണ്ടുവരുന്നതിനാണ് മുൻതൂക്കം. പല പിളർപ്പുകൾ കണ്ടുമടുത്ത് സജീവപ്രവർത്തനങ്ങളിൽ നിന്ന് അകന്നുനിൽക്കുന്ന ഒട്ടേറെ പ്രവർത്തകരുമുണ്ട്. അവരെ പ്രത്യേകം കാണും. കെ.എം. മാണിയെന്ന വികാരം ശക്തമായി താഴേത്തട്ടിൽ എത്തിക്കുന്നതിന് മാണി സ്മൃതിസംഗമം പാർട്ടി 1000 കേന്ദ്രങ്ങളിൽ നടത്തിയിരുന്നു. ഇതിൽ പ്രാസംഗികരായത് ആത്മീയ നേതാക്കളെയും സാമൂഹികപ്രവർത്തകരെയും പ്രൊഫഷണൽ രംഗത്തുള്ളവരുമാണ്. സമൂഹത്തിലെ വിവിധവിഭാഗങ്ങളുമായി പാർട്ടിയെ അടുപ്പിക്കുകയാണ് ലക്ഷ്യം. സാധ്യതാ മണ്ഡലങ്ങളിൽ ഒരുക്കം തുടങ്ങി പാർട്ടിക്ക് സാധ്യതയുള്ള പാലാ, ഏറ്റുമാനൂർ, കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി, പൂഞ്ഞാർ, റാന്നി, തിരുവല്ല, ഇടുക്കി, തൊടുപുഴ, കോതമംഗലം, പേരാന്പ്ര, തിരുവമ്പാടി, ഇരിങ്ങാലക്കുട, ചാലക്കുടി, പിറവം തുടങ്ങിയ മണ്ഡലങ്ങളിൽ പ്രത്യേക ശ്രദ്ധനൽകുന്നുണ്ട്. മേഖലാസമ്മേളനങ്ങളും നടത്തുന്നണ്ട്. ഇവിടെ ബൂത്ത്തല പ്രവർത്തനം വിലയിരുത്തും. 30-നകം ഇവയുടെ ഒന്നാംഘട്ടം പൂർത്തിയാക്കും. Content Highlights: Kerala Assembly Election 2021
from mathrubhumi.latestnews.rssfeed https://ift.tt/3rCrnBt
via
IFTTT
No comments:
Post a Comment