ഇന്ത്യന്‍ വംശജയായ ഭവ്യ ലാല്‍ നാസയുടെ ആക്ടിങ് ചീഫ് ഓഫ് സ്റ്റാഫ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 1, 2021

ഇന്ത്യന്‍ വംശജയായ ഭവ്യ ലാല്‍ നാസയുടെ ആക്ടിങ് ചീഫ് ഓഫ് സ്റ്റാഫ്

വാഷിങ്ടൺ : ഇന്ത്യൻ വംശജയായ ഭവ്യ ലാലിനെ യു.എസ് ബഹിരാകാശ ഏജൻസിയായ നാസയുടെ ആക്ടിങ് ചീഫ് ഓഫ് സ്റ്റാഫായി നിയമിച്ചു. യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ പ്രസിഡൻഷ്യൽ ഏജൻസി അവലോകന ടീമിലെ അംഗമായിരുന്നു ഭവ്യ ലാൽ. 2005 മുതൽ 2020 വരെ എസ്.ടി.പിഐ (Institute for Defence Analyses Science and Technology Policy Institute)ഗവേഷണ സ്റ്റാഫ് അംഗമായി സേവനമനുഷ്ഠിച്ച ഭവ്യ ലാലിന് എൻജിനിയറിങ്, ബഹിരാകാശ സാങ്കേതികവിദ്യ എന്നിവയിൽ വിപുലമായ അനുഭവ പരിചയമുണ്ടെന്ന് നാസ പ്രസ്താവനയിൽ അറിയിച്ചു. ബഹിരാകാശ മേഖലയ്ക്ക് ഭവ്യ നിരവധി സംഭാവനകൾ നൽകിയിട്ടുണ്ടെന്നും നാസ വ്യക്തമാക്കി. എസ്.ടി.പി.ഐയിൽ എത്തുന്നതിന് മുമ്പ് ശാസ്ത്ര സാങ്കേതിക പോളിസി ഗവേഷണ കൺസൾട്ടിങ് സ്ഥാപനമായ C-STPS LLC പ്രസിഡന്റായിരുന്നു ഭവ്യ. കേംബ്രിഡ്ജ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ആഗോള പോളിസി ഗവേഷണ കൺസൾട്ടൺസി സ്ഥാപനമായ Abt അസോസിയേറ്റിലെ സയൻസ് ആൻഡ് ടെക്നോളജി പോളിസി പഠന കേന്ദ്രത്തിന്റെ ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. മാസച്യുസെറ്റ്സ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ന്യൂക്ലിയാർ എൻജിനിയറിങിൽ ബിരുദവും ബിരുദാനന്ത ബിരുദവുംടെക്നോളജി ആൻഡ് പോളിസിയിൽ ബിരുദാനന്തര ബിരുദവുംനേടിയിട്ടുണ്ട് ഭവ്യ. ജോർജ് വാഷിങ്ടൺ യൂണിവേഴ്സ്റ്റിയിൽ നിന്ന് പബ്ലിക് പോളിസിയിലും പബ്ലിക് അഡ്മിനിസ്ട്രേഷനിലും ഡോക്ടറേറ്റും നേടിയിട്ടുണ്ട് ഇവർ. content highlights:NASA names Indian American Bhavya Lal as acting chief of staff


from mathrubhumi.latestnews.rssfeed https://ift.tt/3pBpynI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages