സര്‍ക്കാര്‍ ജീവനക്കാർ ഇന്നു പണിമുടക്കും; ഡയസ്‌നോൺ പ്രഖ്യാപിച്ച് സർക്കാർ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, February 9, 2021

സര്‍ക്കാര്‍ ജീവനക്കാർ ഇന്നു പണിമുടക്കും; ഡയസ്‌നോൺ പ്രഖ്യാപിച്ച് സർക്കാർ

തിരുവനന്തപുരം: പ്രതിപക്ഷസംഘടനകളിൽപ്പെട്ട ഒരുവിഭാഗം ജീവനക്കാരും അധ്യാപകരും ബുധനാഴ്ച പണിമുടക്കും. ശമ്പളപരിഷ്കരണറിപ്പോർട്ടിലെ അപാകങ്ങൾ പരിഹരിക്കണം എന്നതുൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.പണിമുടക്കിന് സർക്കാർ ഡയസ്‌നോൺ പ്രഖ്യാപിച്ചു. ഗസറ്റഡ് ജീവനക്കാർ ഉൾപ്പെടെയുള്ളവർക്ക് അടിയന്തര സാഹചര്യങ്ങളിലല്ലാതെ ഒരുതരത്തിലുമുള്ള അവധി അനുവദിക്കില്ല. ഓഫീസ് തലവൻ പണിമുടക്കിൽ പങ്കെടുക്കുകയും ഓഫീസ് അടഞ്ഞുകിടക്കുകയുംചെയ്താൽ ജില്ലാ ഓഫീസർ മുമ്പാകെ റിപ്പോർട്ടുചെയ്യണം. പണിമുടക്കാത്തവർക്ക് ഓഫീസുകളിൽ തടസ്സംകൂടാതെ എത്താൻ പൂർണസുരക്ഷ ഉറപ്പാക്കാനും സർക്കാർ നിർദേശം നൽകി. ഇതിനുള്ള ക്രമീകരണം പോലീസ് മേധാവി ഏർപ്പെടുത്തണം. അനുമതിയില്ലാതെ ഹാജരാകാത്ത താത്കാലിക ജീവനക്കാരെ പിരിച്ചുവിടും.


from mathrubhumi.latestnews.rssfeed https://ift.tt/3cUDtBS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages