തിരുവനന്തപുരം: ഇ.എം.സി.സി. ലക്ഷ്യമിട്ടത് കേരള തീരത്തെ മത്സ്യസമ്പത്തെന്ന് കെ.എസ്.ഐ.ഡി.സി.യുമായി ഒപ്പിട്ട ധാരണാപത്രത്തിൽ വ്യക്തം. 2020 ഫെബ്രുവരി 28-നാണ് കെ.എസ്.ഐ.ഡി.സി. എം.ഡി. എം.ജി. രാജമാണിക്യവും ഇ.എം.സി.സി. മേധാവി ഷിജു വർഗീസും കരാർ ഒപ്പിട്ടത്. അസന്റിൽ ഇ.എം.സി.സി. മുന്നോട്ടുവെച്ച നിർദേശങ്ങൾ പരിഗണിച്ചാണ് സഹകരിക്കാൻ തീരുമാനിച്ചത്. ആഴക്കടൽ മത്സ്യബന്ധന വ്യവസായത്തിൽ നേരിട്ടുള്ള നിക്ഷേപത്തിനാണ് അനുമതി നൽകിയത്. 5000 കോടി രൂപയുടെ പദ്ധതിയിൽ 25,000 തൊഴിൽ അവസരങ്ങൾ വാഗ്ദാനം ചെയ്തിരുന്നു. അനുബന്ധമായാണ് കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷനുമായി ചേർന്ന് 400 ആഴക്കടൽ ട്രോളറുകൾ നിർമിക്കാൻ തീരുമാനിച്ചത്. ഇതിന്റെ തുടർച്ചയാണ് ആലപ്പുഴ പള്ളിപ്പുറത്തെ കെ.എസ്.ഐ.ഡി.സി. ഇൻഡസ്ട്രിയൽ ഗ്രോത്ത് സെന്ററിലെ ഭക്ഷ്യസംസ്കരണ യൂണിറ്റ്. 2021 ഫെബ്രുവരി മൂന്നിന് സ്ഥലം അനുവദിച്ച് ഉത്തരവിറങ്ങി. 5.49 കോടി രൂപയ്ക്കാണ് സ്ഥലം അനുവദിച്ചത്. മത്സ്യമേഖലയുമായി ബന്ധപ്പെട്ട ഭക്ഷ്യസംസ്കരണ യൂണിറ്റ് തുടങ്ങാനാണ് ഉദ്ദേശിച്ചതെന്നും രേഖകളിൽ പറയുന്നു. ഇതിലേക്കാവശ്യമായ മത്സ്യം എത്തിക്കാനാണ് ട്രോളറുകൾ നിർമിക്കാനുള്ള കരാർ. മത്സ്യത്തൊഴിലാളികൾക്ക് തൊഴിൽ വാഗ്ദാനംചെയ്തത് ഈ ട്രോളറുകളിലും മത്സ്യസംസ്കരണ വിതരണ യൂണിറ്റുകളിലുമാണ്. അസന്റിൽ പദ്ധതി രൂപരേഖ സമർപ്പിക്കും മുമ്പാണ് ഇ.എം.സി.സി. പ്രതിനിധികൾ ഷിഫറീസ് പ്രിൻസിപ്പൽ സെക്രട്ടറിയെ കണ്ടത്. 2019 ഓഗസ്റ്റ് രണ്ടിന് നടന്ന കൂടിക്കാഴ്ചയിൽ പദ്ധതിയുടെ വിശദവിവരങ്ങൾ ഫിഷറീസ് വകുപ്പിന് കൈമാറി. പദ്ധതിയെക്കുറിച്ച് അറിയില്ലെന്ന ഫിഷറീസ് വകുപ്പിന്റെ വാദങ്ങൾ പൊളിക്കുന്നതാണ് ഫിഷറീസ് സെക്രട്ടറിക്ക് ഇ.എം.സി.സി. നൽകിയ കത്ത്. ധാരണാപത്രം റദ്ദായെന്ന് കെ.എസ്.ഐ.ഡി.സി.യുടെ വാദം ആഴക്കടൽ മത്സ്യബന്ധനമേഖലയിൽ സ്വകാര്യപങ്കാളിത്തം വേണ്ടെന്ന സർക്കാരിന്റെ മത്സ്യനയത്തിന് വിരുദ്ധമാണ് ഈ ധാരണപത്രം. എന്നാൽ, ധാരണപത്രം ആറുമാസം കഴിഞ്ഞതിനാൽ സ്വാഭാവികമായി റദ്ദായെന്നാണ് കെ.എസ്.ഐ.ഡി.സി.യുടെ വാദം. രാഷ്ട്രീയവിവാദമാക്കുന്നതിൽ പ്രതിപക്ഷം മുന്നോട്ടുപോയ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളി മേഖലയിലുണ്ടാകുന്ന തിരിച്ചടി ഭയന്നാണ് സർക്കാർ പിൻമാറുന്നത്. പ്രതിപക്ഷനേതാവിന്റെ കൂടുതൽ വെളിപ്പെടുത്തലുകൾ വന്നെങ്കിലും ഞായറാഴ്ച ഔദ്യോഗികപ്രതികരണങ്ങൾ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായില്ല. തിങ്കളാഴ്ച മുഖ്യമന്ത്രിതലത്തിൽത്തന്നെ കൂടിയാലോചനനടത്തി ധാരണപത്രങ്ങൾ സംബന്ധിച്ച നടപടി അവസാനിപ്പിക്കുമെന്നാണ് സൂചന. നേട്ടമെന്ന് കെ.എസ്.ഐ.എൻ.സി. ഫിഷറീസ് മേഖലയിലെ സ്വകാര്യ കമ്പനിയിൽനിന്നു മത്സ്യയാനങ്ങൾ നിർമിക്കാൻവേണ്ടി 2900 കോടി രൂപയുടെ കരാർനേടിയത് ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷന്റെ നേട്ടമെന്ന് സർക്കാർ പരസ്യം. കോർപ്പറേഷന്റെ നേട്ടങ്ങൾ പരാമർശിച്ചുതയ്യാറാക്കിയ വീഡിയോയിലാണ് ഇതേക്കുറിച്ചു പരാമർശമുള്ളത്. Content Highlights:E.M.C.C Targeted Kerala Coastal Fisheries; Evidence in MoU
from mathrubhumi.latestnews.rssfeed https://ift.tt/3ul5nNO
via
IFTTT
No comments:
Post a Comment