തിരുവനന്തപുരം: ‘‘മുഖ്യമന്ത്രി പിണറായി സഖാവിനെ വിശ്വാസമാണ്. അദ്ദേഹം ഞങ്ങളെ ഒരിക്കലും ചതിക്കില്ല. അദ്ദേഹത്തിലും കമ്യൂണിസ്റ്റ് പാർട്ടിയിലും വിശ്വാസമുണ്ട്’’ -റാങ്ക് പട്ടിക നീട്ടണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനുമുന്നിൽ സമരം ചെയ്യുന്ന സി.പി.ഒ. റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ഗോകുലിന്റെ അമ്മ സുമ മാധ്യമപ്രവർത്തകരോട് പറഞ്ഞു. സമരത്തിന് ഐക്യദാർഢ്യമർപ്പിക്കാനെത്തിയ ബന്ധുക്കളെ പ്രതിനിധാനംചെയ്ത് സംസാരിക്കുകയായിരുന്നു വിളവൂർക്കൽ സ്വദേശിനിയായ അവർ. തൃശ്ശൂർ ജില്ലയിൽ 1220-ാം റാങ്കുകാരനായ മകന് അർഹതപ്പെട്ട ജോലി ലഭിക്കാൻവേണ്ടിയാണ് സഹോദരി സുജയോടൊപ്പം സമരത്തിനെത്തിയത്. താൻ വന്നത് എല്ലാ ഉദ്യോഗാർഥികളുടെയും അമ്മയായിട്ടാണ്. സർക്കാരിന്റെ കാലാവധി തീരുംമുമ്പ് ജോലികിട്ടാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും സുമ ആവശ്യപ്പെട്ടു. ഇടുക്കി സി.പി.ഒ. റാങ്ക് പട്ടികയിലുള്ള പൂവാർ സ്വദേശി ലാസറിന്റെ ഭാര്യ ബിനിയും സമരത്തിന് ഐക്യദാർഢ്യമർപ്പിച്ച് എത്തിയിരുന്നു. ശനിയാഴ്ച രാവിലെ ഉദ്യോഗാർഥികൾ സെക്രട്ടേറിയറ്റിനുമുന്നിൽ ശയനപ്രദക്ഷിണം നടത്തി. ഇതിനിടെ, രണ്ട് ഉദ്യോഗാർഥികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദ്യാർഥികൾ സെക്രട്ടേറിയറ്റിനുമുന്നിൽ പ്രതിഷേധ റാലിയും സംഘടിപ്പിച്ചു.വരും ദിവസങ്ങളിൽ ഉദ്യോഗാർഥികളുടെ മാതാപിതാക്കളെയുംകൂടി സമരത്തിൽ ഉൾപ്പെടുത്തുമെന്നും റാങ്ക് ഹോൾഡേഴ്‌സ് പ്രതിനിധികൾ അറിയിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/3ahcvTa
via
IFTTT
No comments:
Post a Comment