ചെപ്പോക്കില്‍മത്സരിക്കാനൊരുങ്ങി ഖുശ്ബു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 15, 2021

ചെപ്പോക്കില്‍മത്സരിക്കാനൊരുങ്ങി ഖുശ്ബു

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി.ക്കുവേണ്ടി ചെന്നൈയിലെ ചെപ്പോക്ക്-തിരുവള്ളിക്കനി നിയമസഭാ മണ്ഡലത്തിൽ മത്സരിക്കാൻ ഒരുങ്ങി നടി ഖുശ്ബു. നാലുമാസം മുമ്പാണ് കോൺഗ്രസ് വിട്ട് ഖുശ്ബു ബി.ജെ.പി.യിൽ ചേർന്നത്. എ.ഐ.എ.ഡി.എം.കെ.യുമായി സഖ്യത്തിലാണ് ബി.ജെ.പി. മത്സരിക്കാൻ ഒരുങ്ങുന്നത്. സഖ്യത്തിൽ സീറ്റ് വിഭജനം പൂർത്തിയാകാത്തതിനാൽ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മണ്ഡലത്തിൽ ഓഫീസ് ആരംഭിച്ച് പ്രചാരണത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് ഖുശ്ബു. കരുണാനിധി 1996 മുതൽ തുടർച്ചയായ മൂന്ന് തിരഞ്ഞെടുപ്പുകളിൽ വിജയിച്ച മണ്ഡലമാണ് ചെപ്പോക്ക്. ഡി.എം.കെ.യുടെ ശക്തികേന്ദ്രം. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിൽ വിജയിച്ചത് ജില്ലാ സെക്രട്ടറിയായിരുന്ന ജെ. അൻപഴകനായിരുന്നു. കോവിഡ് ബാധിച്ച് അൻപഴകൻ മരിച്ചതിനെത്തുടർന്ന് സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്. കരുണാനിധിയുടെ കൊച്ചുമകനും സ്റ്റാലിന്റെ മകനുമായ ഉദയനിധി ഇത്തവണ ഇവിടെനിന്ന് ജനവിധി തേടുമെന്ന് സൂചനയുണ്ട്. ഉദയനിധിയും സിനിമാ താരമാണ്.


from mathrubhumi.latestnews.rssfeed https://ift.tt/3u4D9Xt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages