മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം: സുധാകരന്‍ പാര്‍ട്ടിയുടെ സ്വത്ത്, തള്ളിപ്പറഞ്ഞിട്ടില്ല- ചെന്നിത്തല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 4, 2021

മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം: സുധാകരന്‍ പാര്‍ട്ടിയുടെ സ്വത്ത്, തള്ളിപ്പറഞ്ഞിട്ടില്ല- ചെന്നിത്തല

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരേ കോൺഗ്രസ് നേതാവ് കെ. സുധാകരൻ നടത്തിയ ചെത്തുകാരന്റെ മകൻപരാമർശത്തിൽ പിന്തുണയുമായി പ്രതിപക്ഷ നേതാവ് രമേശ്ചെന്നിത്തല. ആലങ്കാരികമായി മുഖ്യമന്ത്രിയുടെ ധാരാളിത്വത്തേയും ധൂർത്തിനേയുമാണ് സുധാകരൻ പരാമർശിച്ചത്. അല്ലാതെ മറ്റൊരു പരാമർശം നടത്തിയല്ലെന്നാണ് സുധാകരൻ വിശദീകരിച്ചതെന്നും അദ്ദേഹത്തിന്റെ വിശദീകരണത്തിൽ പൂർണ തൃപ്തനാണെന്നും ചെന്നിത്തല പറഞ്ഞു. ചെന്നിത്തല തന്നെ തള്ളിപ്പറഞ്ഞുവെന്ന സുധാകരന്റെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നുചെന്നിത്തല. സുധാകരൻ പാർട്ടിയുടെ സ്വത്താണെന്നും അദ്ദേഹത്തെ തള്ളിപ്പറഞ്ഞു എന്ന വാർത്ത ശരിയല്ലെന്നും ചെന്നിത്തല പറഞ്ഞു. അദ്ദേഹം ആരെയും അപമാനിച്ചിട്ടില്ല. പാർട്ടിക്ക് അങ്ങനെ അഭിപ്രായമില്ല. ഇന്നലെ ഞാൻ മാധ്യമങ്ങളോട് പൊതുവായ പ്രസ്താവനയാണ് നടത്തിയത്. മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി നല്കിയ പൊതു പ്രസ്താവന മറ്റ് രീതിയിൽ ചിത്രീകരിച്ചതാണ്. അല്ലാതെ സുധാകരനെ തള്ളിപ്പറഞ്ഞിട്ടില്ല. ഈ വിവാദം ഇവിടെ അവസാനിക്കണം. - ചെന്നിത്തല കൂട്ടിച്ചേർത്തു. നേരത്തെ മുഖ്യമന്ത്രിയെക്കുറിച്ച് ചെത്തുകാരന്റെ മകൻ എന്ന് കെ. സുധാകരൻപറഞ്ഞത് ഒഴിവാക്കേണ്ടതായിരുന്നുവെന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഉത്തരമായി രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. ഇതിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരായ പരാമർശം ജാതിവെറിയല്ലെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എന്തിന് തന്നെ തള്ളിപ്പറഞ്ഞെന്ന് അറിയില്ലെന്നും വിവാദത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും കെ. സുധാകരൻ എം.പിയുംപ്രതികരിച്ചിരുന്നു. തുടർന്നാണ് ചെന്നിതലയുടെ വിശദീകരണം. ചെത്തുകാരൻ എന്ന പദപ്രയോഗം നടത്തിയതിൽ തെറ്റില്ലെന്നും ഉയരങ്ങളിലെത്തുമ്പോൾ തൊഴിലാളിനേതാക്കൾ കഴിഞ്ഞകാലം മറക്കുന്നു എന്നാണ് താൻ അർഥമാക്കിയതെന്നുംകെ. സുധാകരൻ വിശദീകരിച്ചിരുന്നു. ചെത്തുകുടുംബത്തിൽ ജനിച്ച മുഖ്യമന്ത്രി പിണറായി വിജയൻ എന്ന പരാമർശം വിവാദമായ പശ്ചാത്തലത്തിലായിരുന്നു സുധാകരന്റെ വിശദീകരണം. Content Highlights: Ramesh chennithala support K Sudhakaran on castiest remark against pinarayi vijayan


from mathrubhumi.latestnews.rssfeed https://ift.tt/3pQOPuk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages