ഇന്ത്യ-ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റ് ആരംഭിക്കുന്നു; പ്രതീക്ഷയോടെ കോലിയും റൂട്ടും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 4, 2021

ഇന്ത്യ-ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റ് ആരംഭിക്കുന്നു; പ്രതീക്ഷയോടെ കോലിയും റൂട്ടും

ചെന്നൈ: സ്വന്തം നാട്ടിൽ മത്സരം, ക്യാപ്റ്റൻ വിരാട് കോലി, ജസ്പ്രീത് ബുംറ, ആർ. അശ്വിൻ തുടങ്ങിയവർ തിരിച്ചെത്തിയതിന്റെ ആശ്വാസം, ഓസ്ട്രേലിയൻ മണ്ണിൽ നേടിയ ചരിത്രവിജയത്തിന്റെ ആവേശം... ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് തുടങ്ങുമ്പോൾ ഇന്ത്യൻ ടീം ആത്മവിശ്വാസത്തിന്റെ നെറുകയിലാണ്. ആ വിശ്വാസം അതിരുകടന്നാൽ അപകടമാകുമെന്ന് ഓർക്കണമെന്നു മാത്രം. ഐ.സി.സി. ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ ബർത്തുറപ്പിക്കാൻ ഇരുടീമുകൾക്കും ഈ പരമ്പര ജയിക്കണം എന്നതിനാൽ മത്സരത്തിന് ചരിത്രപരമായ പ്രാധാന്യമുണ്ട്. നാലു മത്സരങ്ങളുടെ പരമ്പരയിൽ 2-0ത്തിന് ജയിച്ചാൽ ഇന്ത്യ ഫൈനലിലെത്തും. ഇംഗ്ലണ്ടിനാകട്ടെ 3-0 അല്ലെങ്കിൽ 3-1 ന് ജയിക്കണം. ഓസ്ട്രേലിയയെ 2-1 ന് തോൽപ്പിച്ചതിന്റെ ആവേശത്തിലാണ് ഇന്ത്യയെങ്കിൽ ശ്രീലങ്കയെ (2-0) തോൽപ്പിച്ചാണ് ഇംഗ്ലണ്ട് ഇന്ത്യയിലെത്തിയത്. സ്വന്തം ഗ്രൗണ്ടിൽ കളിക്കുമ്പോൾ അത്യന്തം അപകടകാരികളായ ഇന്ത്യയ്ക്ക് മുൻതൂക്കമുണ്ടെന്ന് വിലയിരുത്തുന്നു. എന്നാൽ, കഴിഞ്ഞ 15 വർഷത്തിനിടെ ഇന്ത്യയിൽ ടെസ്റ്റ് പരമ്പര നേടിയ ഒരേയൊരു ടീമാണ് ഇംഗ്ലണ്ട്. കഴിഞ്ഞകുറി ഇന്ത്യയിലെത്തിയ ഇംഗ്ലണ്ട് വൻ തോൽവി (4-0) നേരിട്ടു. ടോപ് ഓർഡർ ബാറ്റിങ്ങും സ്പിൻ മികവുമാണ് ഇന്ത്യയുടെ പ്ലസ് പോയന്റ്. രോഹിത് ശർമ, ശുഭ്മാൻ ഗിൽ, ചേതേശ്വർ പുജാര, വിരാട് കോലി, അജിൻക്യ രഹാനെ, ഋഷഭ് പന്ത് എന്നിവരടങ്ങിയ ബാറ്റിങ് ലൈനപ്പിനെ എളുപ്പത്തിൽ തകർക്കാനാകില്ല. പേസ് ബൗളർമാരായ ജെയിംസ് ആൻഡേഴ്സൻ, സ്റ്റുവർട്ട് ബ്രോഡ്, ക്രിസ് വോക്സ്, ജോഫ്ര ആർച്ചർ എന്നിവർക്കൊപ്പം ഓൾറൗണ്ടർ ബെൻ സ്റ്റോക്സും ഉൾപ്പെടുന്ന ഇംഗ്ലണ്ടിന്റെ പേസ് നിര ശക്തമാണ്. ജസ്പ്രീത് ബുംറ, ഇഷാന്ത് ശർമ, മുഹമ്മദ് സിറാജ് എന്നിവരാകും ഇന്ത്യയുടെ പേസ് നിരയിൽ. ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയിൽ തിളക്കമാർന്ന പ്രകടനം നടത്തിയ സിറാജിനെ പരിഗണിക്കാതിരിക്കുന്നത് അനീതിയാകും എന്ന വിലയിരുത്തലുണ്ട്. സ്പിൻ വിഭാഗത്തിൽ ആർ. അശ്വിന് സ്ഥാനം ഉറപ്പ്. കുൽദീപ് യാദവ്, വാഷിങ്ടൺ സുന്ദർ എന്നിവർക്കും സ്ഥാനം ലഭിക്കും. അക്ഷർ പട്ടേൽ പരിക്കേറ്റ് പുറത്തായി. അക്ഷറിന് പകരം രാഹുൽ ചാഹറും ഷഹബാസ് നദീമും ടീമിൽ ഇടം നേടി. ചൈനാമെൻ ബൗളറായ കുൽദീപിന് സാധ്യത കൂടുതലുണ്ട്. നൂറാം ടെസ്റ്റിനിറങ്ങുന്ന ക്യാപ്റ്റൻ ജോ റൂട്ട് തന്നെയാണ് ഇംഗ്ലണ്ടിന്റെ കരുത്ത്. ഒപ്പം ബെൻ സ്റ്റോക്സും വിക്കറ്റ് കീപ്പർ ജോസ് ബട്ലറും പരിചയസമ്പന്നരാണ്. മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം... Content Highlights: India vs England first test match day one Chennai


from mathrubhumi.latestnews.rssfeed https://ift.tt/39MXl86
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages