കൊച്ചി: അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ രാഷ്ട്രീയം കലർത്തിയിട്ടില്ലെന്നു സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലൻ. 25-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ കൊച്ചി പതിപ്പിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഭരണ-പ്രതിപക്ഷ ഭേദമെന്യേ എല്ലാവരെയും ഒന്നിച്ചു കൊണ്ടുപോകുന്ന നിലപാടാണ് സർക്കാരിനുള്ളത്. നിർഭാഗ്യവശാൽ കുറേ വിവാദങ്ങൾ ഉണ്ടായി. നടൻ സലീംകുമാർ തന്നെ അവഗണിച്ചു എന്നു പറഞ്ഞ് രംഗത്തുവന്നു. ഇക്കാര്യത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ വിശദീകരണം നൽകിയിട്ടുണ്ട്. ബോധപൂർവമായ തെറ്റ് അക്കാദമിയുടെ ഭാഗത്തുനിന്നോ സംസ്കാര വകുപ്പിന്റെ ഭാഗത്തുനിന്നോ ഉണ്ടായിട്ടില്ല. വിഷയത്തിൽ ക്ഷമാപണം നടത്തുന്നുവെന്നു പറഞ്ഞുകഴിഞ്ഞ്, പിന്നീട് അതിനെ രാഷ്ട്രീയമായി കാണുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു. സലീംകുമാറിന്റെ കറുത്ത ജൂതൻ സിനിമയ്ക്ക് സബ്സിഡി നൽകാൻ തീരുമാനിച്ചത് ഈ സർക്കാരാണ്. പറവൂരിലെ തിയേറ്റർ സമുച്ചയത്തിന്റെ ഉദ്ഘാടന വേളയിൽ സലിംകുമാർ മുഖ്യാതിഥി ആയിരുന്നു. അനാവശ്യമായ വിവാദം ഉണ്ടാക്കുന്നത് എന്തിനു വേണ്ടിയാണെന്ന് അറിയില്ല. സംസ്ഥാന ചലച്ചിത്ര അവാർഡ് നേരിട്ട് കൊടുത്തില്ലെന്നു പറഞ്ഞ് ചിലർ വിവാദമുണ്ടാക്കി. പ്രായോഗിക ബുദ്ധിമുട്ടുള്ളതു കൊണ്ടാണ് മേശയിൽ വെച്ച് അവാർഡ് കൊടുത്തത്. ഇതിനെ കലാകാരന്മാരോടുള്ള അവഗണനയെന്ന് പറയാൻ പറ്റില്ലെന്നും മന്ത്രി പറഞ്ഞു. ആരുടെയും അസാന്നിധ്യം ഒരു പ്രശ്നമല്ലെന്നും മേള പുതിയ തലമുറയ്ക്ക് കൈമാറുന്നതിന്റെ ഭാഗമായാണ് 24 യുവ സിനിമാ പ്രതിഭകളെ ഉൾപ്പെടുത്തിയതെന്നും ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ പറഞ്ഞു. പ്രായമല്ല മാനദണ്ഡമെന്നും അദ്ദേഹം വിശദമാക്കി. അടുത്ത അഞ്ചു വർഷവും ചലച്ചിത്ര മേള കൊച്ചിയിൽ അരങ്ങേറുമെന്ന് അധ്യക്ഷ പ്രസംഗത്തിൽ മേയർ എം. അനിൽകുമാർ പറഞ്ഞു. മുതിർന്ന സംവിധായകൻ കെ.ജി. ജോർജ് ചലച്ചിത്രോത്സവത്തിന് തിരി തെളിച്ചു. അദ്ദേഹത്തോടൊപ്പം മലയാള ചലച്ചിത്ര രംഗത്തെ 24 യുവ പ്രതിഭകൾ തിരി തെളിച്ചു. ഫെസ്റ്റിവൽ ബുള്ളറ്റിൻ എം. സ്വരാജ് എം.എൽ.എ.യും വെബ്സൈറ്റ് കെ.ജെ. മാക്സി എം.എൽ.എ.യും സ്മൃതിസഞ്ചയം ജോർജ് ഫെർണാണ്ടസ് എം.എൽ.എ.യും പ്രകാശനം ചെയ്തു. സംവിധായകരായ സിബി മലയിൽ, ജയരാജ്, നടി സജിത മഠത്തിൽ, സിനിമ സംഘടന പ്രതിനിധികളായ ഇടവേള ബാബു, ആൽവിൻ ആന്റണി, സിയാദ് കോക്കർ, എം.സി. ബോബി, ചലച്ചിത്ര അക്കാദമി സെക്രട്ടറി, വൈസ് ചെയർപേഴ്സൺ ബീന പോൾ എന്നിവർ സംസാരിച്ചു. Content Highlights:International Film Festival Of Kerala, IFFK, there is no politics in festival says AK Balan
from mathrubhumi.latestnews.rssfeed https://ift.tt/3qIlJxq
via
IFTTT
No comments:
Post a Comment