ന്യൂഡൽഹി: അതിർത്തിയിലെ സേനാ പിന്മാറ്റവുമായി ബന്ധപ്പെട്ട് ഇന്ത്യ-ചൈന ഉന്നത സൈനികോദ്യോഗസ്ഥതല ചർച്ച ഇന്ന് നടക്കും. പത്താംവട്ട ചർച്ചയാണ് ഇന്ന് നടക്കുന്നത്. കിഴക്കൻ ലഡാക്കിലെ പാങ്ഗോങ് തടാകത്തിന്റെ വടക്കുഭാഗത്തുനിന്നും തെക്കുഭാഗത്തുനിന്നും ഇരുരാജ്യങ്ങളുടെയും സൈന്യത്തിന്റെ പിന്മാറ്റം കഴിഞ്ഞദിവസങ്ങളിൽ പൂർത്തിയായിരുന്നു. ഇതിനു പിന്നാലെയാണ് ഇരു രാജ്യങ്ങളുടെയും ഉന്നതസൈനികോദ്യോഗസ്ഥർ തമ്മിലുള്ള പുതിയ ചർച്ച. കിഴക്കൻ ലഡാക്കിലെ യഥാർഥ നിയന്ത്രണരേഖയ്ക്കു സമീപം മോൾഡോ ബോർഡർ പോയിന്റിലാണ് കമാൻഡർതല ചർച്ചകൾ നടക്കുക. ഏകദേശം ഒമ്പതുമാസത്തോളമായി നീണ്ടുനിന്ന സംഘർഷത്തിനു ശേഷമാണ് സേനാപിന്മറ്റ കരാറിലേക്ക് ഇരുരാജ്യങ്ങളും എത്തിയത്. 2020 ജൂൺ ആറിനാണ് വിഷയത്തിലെ ആദ്യ ചർച്ച നടന്നത്. പാങ്ഗോങ് തടാകത്തിന്റെ വടക്കു ഭാഗത്തുനിന്നും തെക്കുഭാഗത്തുനിന്നും സേനകളുടെ ഘട്ടംഘട്ടമായുള്ള പിന്മാറ്റം എന്ന കരാറിലാണ് ഇരുരാജ്യങ്ങളും തമ്മിൽ എത്തിച്ചേർന്നത്. ഇതിനു പിന്നാലെ ഫെബ്രുവരി പത്തിന് സേനാപിന്മാറ്റം ആരംഭിക്കുകയും ചെയ്തു. content highlights:india-china pangong disengagement talk
from mathrubhumi.latestnews.rssfeed https://ift.tt/37xu9Ah
via
IFTTT
No comments:
Post a Comment