ജനീവ: കോവിഡ് വ്യാപനം നിയന്ത്രിച്ചതിൽ ഇന്ത്യയെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന. പുതിയ കോവിഡ് കേസുകളുടെ എണ്ണം ഗണ്യമായി കുറയ്ക്കുന്നതിൽ ഇന്ത്യ വലിയ പുരോഗതി കൈവരിച്ചതായി ഡബ്യുഎച്ച്ഒ ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനോം ഗെബ്രിയേസസ് പറഞ്ഞു. ലളിതമായ പൊതുജനാരോഗ്യ പരിഹാരങ്ങൾ ചെയ്യാൻ കഴിയുമെങ്കിൽ നമുക്ക് വൈറസിനെ മറികടക്കാൻ കഴിയുമെന്നാണ് ഇന്ത്യയിലെ മാതൃക കാണിക്കുന്നത്. പ്രതിരോധത്തിനായി വാക്സിനുകൾ കൂടി ചേരുമ്പോൾ കൂടുതൽ മികച്ച ഫലങ്ങൾ പ്രതിക്ഷിക്കുന്നതായും ഡബ്ല്യുഎച്ച്ഒ മേധാവി പറഞ്ഞു. രാജ്യത്തെ ദിനംപ്രതിയുള്ള കോവിഡ് കേസുകൾ ഗണ്യമായി കുറഞ്ഞതായി കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ ലോക്സഭയെ അറിയിച്ചിരുന്നു. ജനുവരി 16 മുതൽ ആരംഭിച്ച വാക്സിനേഷൻ യജ്ഞത്തിന്റെ ഭാഗമായി ഇതിനോടകം രാജ്യത്തെ 41 ലക്ഷത്തിലേറെ ആരോഗ്യപ്രവർത്തകർക്ക് വാക്സിൻ നൽകി. 1,08,02,591 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 1,04,96,308 പേരും രോഗമുക്തരായി. 1,54,823 പേരാണ് മരിച്ചത്. content highlights:WHO lauds India amid drop in COVID cases
from mathrubhumi.latestnews.rssfeed https://ift.tt/39RLTb3
via
IFTTT
No comments:
Post a Comment