ചെന്നൈ: ഇന്ത്യയ്ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച് ഇംഗ്ലണ്ട്. മൂന്നു വിക്കറ്റ് നഷ്ടത്തിൽ 263 റൺസ് എന്ന നിലയിൽ ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടമില്ലാതെ മുന്നേറുകയാണ്. സെഞ്ചുറി നേടിയ ക്യാപ്റ്റൻ ജോ റൂട്ടും (142*) ഓൾറൗണ്ടർ ബെൻ സ്റ്റോക്ക്സുമാണ് (26*) ക്രീസിൽ. ആദ്യ ദിനം റൂട്ടിന്റെയും അർധസെഞ്ചുറി നേടിയ ഓപ്പണർ ഡോം സിബ്ലിയുടെയും തകർപ്പൻ ബാറ്റിങ് കരുത്തിലാണ് ഇംഗ്ലണ്ട് മികച്ച സ്കോറിലെത്തിയത്. കരിയറിലെ 100-ാം ടെസ്റ്റിൽ തന്നെ സെഞ്ചുറി നേടാൻ റൂട്ടിനായി. 2012-ൽ ഇന്ത്യയ്ക്കെതിരേ നാഗ്പുരിൽ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച റൂട്ടിന്റെ 20-ാം സെഞ്ചുറികൂടിയാണിത്. 286 പന്തുകളിൽ നിന്നും 12 ബൗണ്ടറികളുടെ സഹായത്തോടെ 87 റൺസെടുത്ത സിബ്ലിയെ ആദ്യ ദിനത്തിലെ അവസാന ഓവറിൽ ബുംറ പുറത്താക്കുകയായിരുന്നു. മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം... Content Highlights: India vs England 1st Test Day 2 Live Score
from mathrubhumi.latestnews.rssfeed https://ift.tt/3aCD7NA
via
IFTTT
No comments:
Post a Comment