ഐ.പി.എല്ലിനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 1097 പേര്‍; സ്റ്റാര്‍ക്ക് ഇല്ല, ശ്രീശാന്ത് പട്ടികയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 5, 2021

ഐ.പി.എല്ലിനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 1097 പേര്‍; സ്റ്റാര്‍ക്ക് ഇല്ല, ശ്രീശാന്ത് പട്ടികയില്‍

ന്യൂഡൽഹി: ഇത്തവണത്തെ ഐ.പി.എൽ താരലേലത്തിനായി രജിസ്റ്റർ ചെയ്തിരിക്കുന്നത് 1097 താരങ്ങൾ. ചെന്നൈയിൽ ഫെബ്രുവരി 18-നാണ് താര ലേലം. ഇതിൽ 814 കളിക്കാർ ഇന്ത്യയിൽ നിന്നുള്ളതാണ്. 283 പേർ വിദേശ താരങ്ങളും. ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്കും ദക്ഷിണാഫ്രിക്കൻ പേസർ ഡെയ്ൽ സ്റ്റെയ്നും ഇത്തവണത്തെ ലേലത്തിനില്ല. അതേസമയം മലയാളി താരം എസ്. ശ്രീശാന്ത് ലേലത്തിന് പേര് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ലേലത്തിനുണ്ടാകുമെന്ന് ശ്രീ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. NEWS 🚨: 1097 players register for IPL 2021 Player Auction More details👉 https://t.co/DSZC5ZzTWG pic.twitter.com/BLSAJcBhES — IndianPremierLeague (@IPL) February 5, 2021 ബി.സി.സി.ഐ ഏർപ്പെടുത്തിയ ഏഴു വർഷത്തെ വിലക്കിനു ശേഷം അടുത്തിടെയാണ് ശ്രീ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയത്. സയ്യിദ് മുഷ്താഖ് അലി ടൂർണമെന്റിൽ താരം കേരളത്തിനായി കളിക്കുകയും ചെയ്തു. 2013 ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിനായി കളിക്കുന്നതിനിടെയാണ് ഒത്തുകളി ആരോപണത്തെ തുടർന്ന് ശ്രീശാന്തിന് വിലക്കേർപ്പെടുത്തുന്നത്. ലേലത്തിൽ 61 താരങ്ങളെ മാത്രമേ എല്ലാ ഫ്രാഞ്ചൈസികൾക്കും കൂടി വാങ്ങാൻ സാധിക്കൂ. ഇക്കൂട്ടത്തിൽ 22 പേർ വിദേശ താരങ്ങളായിരിക്കുകയും വേണം. Content Highlights: IPL 2021 1097 players register for mini-auction in Chennai


from mathrubhumi.latestnews.rssfeed https://ift.tt/3azxrUq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages