തിരുവനന്തപുരം: കുട്ടികളെ പങ്കെടുപ്പിച്ച് സീരിയലുകളും ദൃശ്യ, ശ്രാവ്യ പരിപാടികളും അവതരിപ്പിക്കുമ്പോൾ ബാലവേലാ നിരോധന നിയമം പാലിക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ ഉത്തരവായി. ഒരു സീരിയലുമായി ബന്ധപ്പെട്ട പരാതി തീർപ്പാക്കുകയായിരുന്നു കമ്മിഷൻ അംഗങ്ങളായ ഫാ. ഫിലിപ്പ് പരക്കാട്ട്, കെ.നസീർ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബഞ്ച്. കുട്ടികളെ പങ്കെടുപ്പിച്ചു നടത്തുന്ന എല്ലാ ഒാഡിയോ-വീഡിയോ ഷോകൾക്കും ഉത്തരവ് ബാധകമാണ്. ബാലവേലാ നിരോധന നിയമം അനുസരിച്ച് ഇത്തരം പരിപാടികൾക്ക് ജില്ലാ മജിസ്‌ട്രേറ്റിന്റെ മുൻകൂട്ടിയുള്ള അനുമതി വാങ്ങിയിരിക്കണം. നിയമാനുസൃത അപേക്ഷയും എത്ര കുട്ടികൾ പങ്കെടുക്കുന്നുവെന്ന വിവരവും രക്ഷിതാക്കളുടെ സമ്മതപത്രവും ജില്ലാ മജിസ്‌ട്രേറ്റിനു സമർപ്പിച്ചിരിക്കണം. കുട്ടികളെ ദിവസം അഞ്ചു മണിക്കൂറോ തുടർച്ചയായി മൂന്നു മണിക്കൂറിലധികമോ ഷോയിൽ പങ്കെടുപ്പിച്ചു കൂടാ. കുട്ടികളുടെ സുരക്ഷയ്ക്കും സംരക്ഷണത്തിനും ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തണം. കുട്ടിക്കു കിട്ടുന്ന വരുമാനത്തിൽ 20 ശതമാനത്തിൽ കുറയാതെ ദേശസാൽകൃത ബാങ്കിൽ നിക്ഷേപിക്കണം. പ്രായപൂർത്തിയാകുന്ന മുറയ്ക്ക് തുക കുട്ടിക്കു ലഭ്യമാക്കണം.
from mathrubhumi.latestnews.rssfeed https://ift.tt/3qbYhZg
via
IFTTT
No comments:
Post a Comment