മതവികാരം വ്രണപ്പെടുത്തിയ കേസ്: സ്റ്റാന്‍ഡ്അപ് ഹാസ്യതാരം മുനാവര്‍ ഫറൂഖി ജയില്‍ മോചിതനായി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 6, 2021

മതവികാരം വ്രണപ്പെടുത്തിയ കേസ്: സ്റ്റാന്‍ഡ്അപ് ഹാസ്യതാരം മുനാവര്‍ ഫറൂഖി ജയില്‍ മോചിതനായി

ഇൻഡോർ: സ്റ്റാൻഡ്അപ് ഹാസ്യതാരം മുനാവർ ഫറൂഖി ജയിൽ മോചിതനായി. മതവികാരം വ്രണപ്പെടുത്തിയ കേസിൽ അറസ്റ്റിലായിരുന്നു മുനാവർ. ശനിയാഴ്ച രാത്രി പതിനൊന്നുമണിയോടെയാണ് മുനാവർ ജയിൽമോചിതനായത്. സുപ്രീംകോടതിയിലെ മുതിർന്ന ജഡ്ജി ഇൻഡോറിലെ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റിനെ ബന്ധപ്പെട്ട ശേഷമാണ് മോചനം ലഭിച്ചത്. വെള്ളിയാഴ്ച സുപ്രീംകോടതി മുനാവറിന് ജാമ്യം നൽകിയിരുന്നു.എന്നാൽ ഉത്തരവിന്റെ സർട്ടിഫൈഡ് പകർപ്പ് ലഭിച്ചില്ല എന്ന് ചൂണ്ടിക്കാട്ടി മധ്യപ്രദേശ് പോലീസ് ജയിൽ മോചനം വൈകിപ്പിക്കുകയായിരുന്നു. തുടർന്ന് സുപ്രീംകോടതി ജഡ്ജി നേരിട്ട് ഇൻഡോറിലെ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റിനെ ടെലിഫോണിൽ ബന്ധപ്പെടുകയും സുപ്രീംകോടതിയുടെ നിർദേശം പാലിക്കണമെന്ന് വാക്കാൽ നിർദേശിക്കുകയുമായിരുന്നു. ഹാസ്യ പരിപാടിക്കിടയിൽ ഹിന്ദുദൈവങ്ങളെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ നടത്തി മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ ജനുവരി ഒന്നിനാണ് ഇൻഡോർ പോലീസ് മുനാവർ ഫാറൂഖിയെ അറസ്റ്റ് ചെയ്തിരുന്നത്. മധ്യപ്രദേശ് ഹൈക്കോടതി മുനാവറിന് ജാമ്യം നിഷേധിച്ചിരുന്നു. ഇതിനെതിരായ അപ്പീലിലാണ് കഴിഞ്ഞ വെളളിയാഴ്ച സുപ്രീംകോടതി മുനാവറിന് ഇടക്കാല ജാമ്യം അനുവദിച്ചത്. Content Highlights:Munawar Faruqui released from Indore Jail


from mathrubhumi.latestnews.rssfeed https://ift.tt/3js0b5K
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages