തിരുവനന്തപുരം: മുൻ എം.പി. എം.ബി.രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിയുടെ സംസ്കൃത സർവകലാശാലയിലെ നിയമനത്തെക്കുറിച്ച് സമഗ്രാന്വേഷണം ആവശ്യപ്പെട്ട് വിജിലൻസിനു പരാതി. സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റിയാണ് വിജിലൻസ് ഡയറക്ടർക്കു പരാതി നൽകിയത്. അസി. പ്രൊഫസർ നിയമനത്തിന് നിനിതയെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയതും അഭിമുഖത്തിന് ഉയർന്ന മാർക്ക് നൽകി നിയമനം നൽകിയതും ക്രമക്കേടാണെന്നാണു പരാതി. യു.ജി.സി. നിർദേശപ്രകാരം 60 മാർക്കാണ് അഭിമുഖത്തിനുള്ള കുറഞ്ഞ മാർക്കായി സർവകലാശാല നിശ്ചയിച്ചിരുന്നത്. അഭിമുഖത്തിൽ പങ്കെടുത്ത മറ്റ് ഉദ്യോഗാർഥികൾ 60-ൽ കൂടുതൽ മാർക്കിന് അർഹരായിരുന്നു. നിനിതയ്ക്ക് 60 മാർക്കിനുള്ള അക്കാദമിക യോഗ്യതകളില്ലെന്നാണ് പരാതിയിൽ പറയുന്നത്. യു.ജി.സി. അംഗീകരിച്ച പ്രസിദ്ധീകരണങ്ങളോ കോളേജ് അധ്യാപന പരിചയമോ ഇല്ലാത്ത ഉദ്യോഗാർഥിയെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തി ഒന്നാം റാങ്ക് നൽകിയതിൽ ഗൂഢാലോചന നടന്നെന്നും പരാതിയിൽ പറയുന്നു. നിയമനത്തെ ന്യായീകരിച്ച് വി.സി. ഗവർണർക്കു നൽകിയ വിശദീകരണ കുറിപ്പിൽ നിനിതയുടെ അക്കാദമിക് സ്കോർ പോയന്റും അഭിമുഖത്തിന് തിരഞ്ഞെടുപ്പ് സമിതി അംഗങ്ങൾ നൽകിയ മാർക്ക് വിവരങ്ങളും നൽകിയിട്ടില്ല. പി.എസ്.സി.യുടേതു പോലെ ഇവ വെളിപ്പെടുത്താൻ സർവകലാശാല തയ്യാറാകണമെന്നും കമ്മിറ്റി ചെയർമാൻ ആർ.എസ്. ശശികുമാറും സെക്രട്ടറി എം. ഷാജിർഖാനും ആവശ്യപ്പെട്ടു. content highlights:vigilance complaint against ninitha kanicheris appointment
from mathrubhumi.latestnews.rssfeed https://ift.tt/2ZkgIPE
via
IFTTT
No comments:
Post a Comment