'മിസ്സിസ് ജോനാസ്, എന്തെങ്കിലും ശബ്ദിക്കുമോ'; പ്രിയങ്കയെ വിമര്‍ശിച്ച് മിയ ഖലീഫ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 8, 2021

'മിസ്സിസ് ജോനാസ്, എന്തെങ്കിലും ശബ്ദിക്കുമോ'; പ്രിയങ്കയെ വിമര്‍ശിച്ച് മിയ ഖലീഫ

കർഷക സമരത്തിൽ പ്രിയങ്ക ചോപ്രയുടെ മൗനത്തെ ചോദ്യം ചെയ്ത് മിയ ഖലീഫ. കർഷക സമരത്തെ പിന്തുണച്ച് രംഗത്ത് വന്ന അന്താരാഷ്ട്ര സെലിബ്രിറ്റികളിൽ ഒരാളായിരുന്നു മിയ ഖലീഫ. രാജ്യത്ത് കർഷക സമരം ശക്തമാകുമ്പോഴും ഇതേപ്പറ്റി ഒന്നും പ്രതികരിക്കാതെ മാറി നിൽക്കുകയാണെന്നാരോപിച്ച് പ്രിയങ്കയ്ക്കെതിരേ വിമർശനം ഉന്നയിക്കുകയാണ് മിയ ഖലീഫ. എന്തുകൊണ്ടാണ് കർഷക സമരത്തെപ്പറ്റി ശ്രീമതി പ്രിയങ്ക ചോപ്രാ ജൊനാസ് ഒന്നും മിണ്ടാത്തത്? എന്നായിരുന്നു മിയ ട്വിറ്ററിലെഴുതിയത്. മിസിസ് ജോനാസ് എന്തെങ്കിലും ശബ്ദിക്കുമോ? എനിക്ക് നല്ല ജിജ്ഞാസയുണ്ട്. ബെയ്റൂട്ട് സ്ഫോടന സമയത്ത് ഷക്കീറ മൗനം പാലിച്ചതു പോലെയാണ് എനിക്ക് ഇപ്പോൾ തോന്നുന്നത്- മിയ കുറിച്ചു. Is Mrs. Jonas going to chime in at any point? I'm just curious. This is very much giving me shakira during the Beirut devastation vibes. Silence. — Mia K. (@miakhalifa) February 7, 2021 അതേസമയം കർഷക സമരത്തിന്റെ തുടക്കത്തിൽ തന്നെ പ്രിയങ്ക തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. കർഷകർക്ക് അനുകൂലമായായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്. കർഷകർ തങ്ങളുടെ രാജ്യത്തിന്റെ യഥാർത്ഥ പോരാളികളാണെന്നും അവരുടെ പ്രശ്നത്തിന് എത്രയും വേഗം പരിഹാരം കാണണമെന്നുമായിരുന്നു പ്രിയങ്ക പറഞ്ഞത്. Our farmers are India's Food Soldiers. Their fears need to be allayed. Their hopes need to be met. As a thriving democracy, we must ensure that this crises is resolved sooner than later. https://t.co/PDOD0AIeFv — PRIYANKA (@priyankachopra) December 6, 2020 റിപബ്ലിക് ദിനത്തിന് ശേഷമാണ് സമരത്തിന് പിന്തുണയുമായി മിയ രംഗത്തെത്തിയത്. എന്തൊരു മനുഷ്യവാകാശ ലംഘനമാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് മിയ ഖലീഫ ചോദിച്ചു. ഡൽഹി ഇന്റർനെറ്റ് കണക്ഷൻ കട്ട് ചെയ്തതും മിയ ചൂണ്ടിക്കാട്ടി. പോപ് ഗായികയായ റിഹാന, പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തൻബർഗ് അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ മരുമകളായ മീനാ ഹാരിസ് തുടങ്ങിയവരും കർഷക സമരത്തിന് പിന്തുണയുമായി മുന്നോട്ട് വന്നിരുന്നു. Content Highlights:Mia Khalifa criticizes Priyanka Chopra Farmers Protest


from mathrubhumi.latestnews.rssfeed https://ift.tt/3jwLv5l
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages