തൃശ്ശൂർ: മാറുന്ന കാലത്തിനനുസരിച്ച് താന്ത്രികപഠനങ്ങളും ഓൺലൈനിലൂടെ. ഒരുകാലത്ത് ബ്രാഹ്മണസമുദായത്തിനുമാത്രം പ്രാപ്യമായിരുന്നതും ഗുരുമുഖത്തുനിന്ന് ആചാരാനുഷ്ഠാനങ്ങളോടെ പഠിച്ചിരുന്നതുമായ ഗണപതിഹോമവും ഒാൺലൈനിലൂടെ പഠിപ്പിച്ചുതുടങ്ങി. ഏതുമതവിഭാഗക്കാർക്കും പഠിക്കാമെന്നതാണ് ഓൺലൈൻ പ്രത്യേകത. ഗുരുമുഖം കാണുന്നത് ഒരുമണിക്കൂർ മൈാബൈൽ സ്ക്രീനിലൂടെമാത്രം. 20 മിനിറ്റ് സംശയനിവാരണത്തിനുണ്ട്. ഒരുമാസംകൊണ്ട് കോഴ്സ് പൂർത്തിയാക്കും. പഠനംകഴിഞ്ഞ് സ്വന്തംവീട്ടിൽ ഒരു ഗണപതിഹോമം നടത്തി ഓൺലൈനിലൂടെ കാണിക്കണം. ഇതിന്റെ റിപ്പോർട്ട് സമർപ്പിക്കുന്നതോടെ ഗണപതിഹോമ 'പ്രൊഫഷണൽ' ആകാം. പഠനത്തിനായുള്ള താത്പര്യംമാത്രമാണ് യോഗ്യതയായി കണക്കാക്കുന്നത്. കേരളത്തിൽ വിവിധ ഗ്രൂപ്പുകൾ ഇത്തരത്തിൽ ഗണപതിഹോമം ഉൾപ്പടെയുള്ള താന്ത്രികക്രിയകൾ ഓൺലൈനിലൂടെ പഠിപ്പിക്കുന്നുണ്ട്. കോഴിക്കോട് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ശ്രേഷ്ഠാചാര സഭ ഫെയ്സ്ബുക്കിലൂടെ നൽകിയ അറിയിപ്പുകണ്ട് രജിസ്റ്റർ ചെയ്തത് 418 പേർ. ഇവർക്കായുള്ള ക്ലാസും തുടങ്ങി. 30 വർഷമായി ക്ഷേത്രാചാരങ്ങൾ സംബന്ധിച്ച ക്ലാസുകൾ നടത്തുന്ന സംഘടന ആദ്യമായാണ് ഓൺലൈനിലൂടെ ഗണപതിഹോമം പഠിപ്പിക്കാൻ തുടങ്ങിയത്. കോവിഡ് കാലത്ത് ഗുരുമുഖത്തുനിന്നുള്ള പഠനം സാധ്യമല്ലെന്ന് മനസ്സിലാക്കിയതോടെ ഓൺലൈൻ സാധ്യത തേടുകയായിരുന്നു. രജിസ്ട്രേഷന് 100 രൂപ വീതം ഈടാക്കിയിട്ടും പഠിതാക്കളുടെ തള്ളിക്കയറ്റമായിരുന്നു. ഇത് കണക്കിലെടുത്ത് അടുത്ത ബാച്ച് വൈകാതെ ആരംഭിക്കാനുള്ള നീക്കത്തിലാണ്. നിശ്ചിത ഫീസില്ല; കഴിവനുസരിച്ച് ഗുരുവിന് ദക്ഷിണനൽകാം. നൽകിയില്ലെങ്കിലും കുഴപ്പമില്ല. നേരിട്ട് കാണുന്നില്ലല്ലോ- ദക്ഷിണ നൽകുന്നതും ഗുരുവിന് കിട്ടുന്നതും ഓൺൈലനിലൂടെത്തന്നെയാണ്. ഹൈന്ദവ രീതിയിലുള്ള വിവാഹകർമവും ശവദാഹ കർമവും ഒാൺലൈനിലൂടെ പഠിപ്പിക്കുന്നുണ്ട്. ഈ കോഴ്സുകൾക്ക് ചേരാനും പഠിതാക്കളുടെ തിരക്കാണ്. പഠനം ഗുരുമുഖത്തുനിന്നുവേണം ആചാരപരമായ കാര്യങ്ങളിലെ പരിശീലനം ഞങ്ങളൊക്കെ നേടിയത് ഗുരുമുഖത്തുനിന്നാണ്. അവരിൽനിന്ന് പറഞ്ഞുകേട്ടും ചെയ്ത് കണ്ടും പഠിച്ചതാണ് ഇത്തരം കാര്യങ്ങൾ. അത് ഗുരുവിന്റെ നേർ സാന്നിധ്യമില്ലാതെ അഭ്യസിക്കുന്നതിനോട് യോജിപ്പില്ല. -തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് Content Highlight: Ganapathi Homamstudy online
from mathrubhumi.latestnews.rssfeed https://ift.tt/3aOdc5C
via
IFTTT
No comments:
Post a Comment