സി. ഡിറ്റിൽ കടുംവെട്ട്: സ്ഥിരപ്പെടുത്തൽ പാളിയപ്പോൾ അഞ്ചുവർഷത്തേക്ക്‌ കരാർ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 12, 2021

സി. ഡിറ്റിൽ കടുംവെട്ട്: സ്ഥിരപ്പെടുത്തൽ പാളിയപ്പോൾ അഞ്ചുവർഷത്തേക്ക്‌ കരാർ

തിരുവനന്തപുരം: സി. ഡിറ്റിൽ അനധികൃത നിയമനം നേടിയവരെ സ്ഥിരപ്പെടുത്താൻ കഴിയില്ലെന്നു വന്നതോടെ അടുത്ത അഞ്ചുവർഷത്തേക്ക് കരാർ നീട്ടിനൽകാൻ നീക്കം. മുഖ്യമന്ത്രിയുടെ ഐ.ടി. സെല്ലിൽ പ്രവർത്തിക്കുന്ന 12 ജീവനക്കാർ ഉൾപ്പെടെയുള്ളവർക്കാണ് അനധികൃതമായി കരാർ നീട്ടാൻ നടപടി ആരംഭിച്ചത്. പത്തുവർഷത്തെ സേവനകാലാവധിയുള്ള 114 പേരെ കഴിഞ്ഞനാലിന് സ്ഥിരപ്പെടുത്തിയിരുന്നു. ഇതിൽ ഉൾപ്പെടാത്തവർക്കാണ് കുറുക്കുവഴി ഒരുക്കുന്നത്. കരാർ കാലാവധി തീർന്നവർക്ക് അഞ്ചുവർഷത്തേക്ക് കൂടി നിയമനം നീട്ടിനൽകണമെന്ന് സി. ഡിറ്റിലെ ഇടതുപക്ഷ അനുകൂല സംഘടന ആവശ്യപ്പെട്ടിരുന്നു. സർക്കാരും അനുകൂല നിലപാടെടുത്തു. ഇതിന്റെ നടപടികൾ പുരോഗമിക്കുകയാണ്. പൊതുമേഖല-അർധസർക്കാർ സ്ഥാപനങ്ങളിൽ അഞ്ചുവർഷത്തേക്ക് കരാർ നൽകാറില്ല. തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്പേ കരാർ നീട്ടി ഉത്തരവ് ഇറക്കാനാണ് നീക്കം. നിലവിലെ വ്യവസ്ഥകൾ പ്രകാരം 179 ദിവസത്തേയ്ക്കേ താത്കാലിക നിയമനം നൽകാവൂ. കരാർനിയമനങ്ങളിൽ പരമാവധി ഒരുവർഷത്തെ കാലാവധി അനുവദിക്കാറുണ്ട്. എന്നാൽ സി-ഡിറ്റിലെ ഭരണാനുകൂല സംഘടനയുടെ നിർബന്ധത്തിന് വഴങ്ങി ക്രമവിരുദ്ധമായ കരാർ നൽകാനാണ് നീക്കം. Content Highlights: Appointment Controversy


from mathrubhumi.latestnews.rssfeed https://ift.tt/3pka8TQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages