ലണ്ടൻ: കോവിഡ് ബാധയ്ക്ക് കാരണമാകുന്ന ജനിതകമാറ്റം വന്ന 4000 വൈറസ് ലോകത്തുണ്ടെന്ന് ബ്രിട്ടനിലെ വാക്സിൻ വിതരണ മന്ത്രി നദിം സഹാവി. ബ്രിട്ടീഷ് മെഡിക്കൽ ജേണലിലെ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പരാമർശം. വാക്സിൻ നിർമാതാക്കൾ വാക്സിനുകളുടെ കാര്യക്ഷമത വർധിപ്പിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏതു ജനിതകമാറ്റത്തെയും നേരിടാൻ തയ്യാറാണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. വകഭേദം വന്ന ആയിരക്കണക്കിന് വൈറസുകളുണ്ടെങ്കിലും വളരെ കുറച്ച് എണ്ണം മാത്രമാണ് അപകടകാരികളെന്നും അദ്ദേഹം വ്യക്തമാക്കി. ലോകത്ത് ജനിതകഘടന വേർതിരിക്കുന്നതിൽ മുന്നിൽനിൽക്കുന്ന രാജ്യമാണ് തങ്ങളുടേതെന്നും അതിനാൽ രോഗവ്യാപനം മറികടക്കാൻ ആകുമെന്നും നദിം പറഞ്ഞു. content highlights:british minister nadhim zahawi on corona virus mutation
from mathrubhumi.latestnews.rssfeed https://ift.tt/3rl9wik
via
IFTTT
No comments:
Post a Comment