മഹാരാഷ്ട്രയില്‍ പോളിയോ വാക്സിനുപകരം സാനിറ്റൈസര്‍ തുള്ളി നല്‍കി; 12 കുട്ടികള്‍ ആശുപത്രിയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 1, 2021

മഹാരാഷ്ട്രയില്‍ പോളിയോ വാക്സിനുപകരം സാനിറ്റൈസര്‍ തുള്ളി നല്‍കി; 12 കുട്ടികള്‍ ആശുപത്രിയില്‍

മുംബൈ : മഹാരാഷ്ട്രയിൽ പോളിയോ വാക്സിനുപകരം സാനിറ്റൈസർ തുള്ളി നൽകിയതിനെത്തുടർന്ന് അഞ്ച് വയസിന്താഴെയുള്ള 12 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഹാരാഷ്ട്രയിലെ യവത്മാൽ ജില്ലയിലാണ് സംഭവം. കുട്ടികളുടെ നില തൃപ്തികരമാണെന്നും സംഭവവുമായി ബന്ധപ്പെട്ട് ഡോക്ടർ ഉൾപ്പെടെ മൂന്ന് പേർക്കെതിരേ നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. "12 കുട്ടികൾക്ക് യവത്മാലിൽ പോളിയോ വാക്സിനുപകരം ഹാൻഡ് സാനിറ്റൈസർ തുള്ളികൾ നൽകി. അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരു ആരോഗ്യ പ്രവർത്തകൻ, ഡോക്ടർ, ആശ വർക്കർഎന്നിവരെ സസ്പെൻഡ് ചെയ്യും. അന്വേഷണം നടക്കുകയാണ്,"യവത്മാൽ ജില്ലാ കൗൺസിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ശ്രീകൃഷ്ണ പഞ്ചാലിനെ ഉദ്ധരിച്ച് വാർത്താ എജൻസിസായ എ.എൻ.ഐ. റിപ്പോർട്ട് ചെയ്തു. Content Highlights: 12 Children Administered Sanitiser Instead Of Polio Drops In Maharashtra


from mathrubhumi.latestnews.rssfeed https://ift.tt/36PXNRd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages