സിഡ്നി: ഇന്ത്യയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്ട്രേലിയ ഭേദപ്പെട്ട സ്കോറിലേക്ക്. സെഞ്ചുറി നേടിയ സ്റ്റീവ് സ്മിത്തിന്റെ മികവിലാണ് ഓസീസിന്റെ മുന്നേറ്റം. 200പന്തിൽ നിന്ന് സെഞ്ചുറി തികച്ച സ്മിത്ത് ക്രീസിലുണ്ട്. സ്മിത്തിന്റെ 27-ാം ടെസ്റ്റ് സെഞ്ചുറിയാണിത്. രണ്ടാം ദിനം രണ്ടു വിക്കറ്റ് നഷ്ടത്തിൽ 166 റൺസെന്ന നിലയിൽ ബാറ്റിങ് ആരംഭിച്ച ഓസ്ട്രേലിയക്കായി മാർനസ് ലബുഷെയ്നും സ്റ്റീവ് സ്മിത്തും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഏഴു വിക്കറ്റ് നഷ്ടത്തിൽ 270 റൺസെന്ന നിലയിലാണ് ഓസ്ട്രേലിയ ഇപ്പോൾ. മൂന്നാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ട് തീർത്ത ലബുഷെയ്ൻ - സ്മിത്ത് സഖ്യം ഓസീസ് സ്കോർ 200 കടത്തി. 196 പന്തിൽ നിന്ന് 11 ബൗണ്ടറികളടക്കം 91 റൺസെടുത്ത ലബുഷെയ്നെ പുറത്താക്കി രവീന്ദ്ര ജഡേജയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. വൈകാതെ മാത്യു വെയ്ഡിനെയും (13) ജഡേജ പുറത്താക്കി. കാമറൂൺ ഗ്രീനിനെ റണ്ണെടുക്കും മുമ്പ് പുറത്താക്കി ബുംറ ഓസീസിനെ പ്രതിരോധത്തിലാക്കി. പിന്നാലെ ക്യാപ്റ്റൻ ടിം പെയ്നിനെയും (1) ബുംറ മടക്കി. പാറ്റ് കമ്മിൻസാണ് (0) പുറത്തായ മറ്റൊരു താരം. നേരത്തെ ഒന്നാം ദിനം ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസിസിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. സ്കോർബോർഡ് ആറിൽ നിൽക്കെ അഞ്ച് റൺസ് മാത്രമെടുത്ത ഓപ്പണർ ഡേവിഡ് വാർണറെ മടക്കി മുഹമ്മദ് സിറാജ് ഇന്ത്യയ്ക്ക് സ്വപ്നതുല്യമായ തുടക്കം നൽകി. പിന്നീട് ഒത്തുചേർന്ന പുകോവ്സ്കി ലബുഷെയ്ൻ സഖ്യം തകർച്ചയിൽ നിന്നും ഓസീസിനെ രക്ഷിച്ചു. ഇരുവരും ചേർന്ന് സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തുകയും ചെയ്തു. ഓസ്ട്രേലിയയ്ക്കായി അരങ്ങേറ്റ മത്സരം കുറിച്ച പുകോവ്സ്കി അർധസെഞ്ചുറിയുമായി (62) തകർപ്പൻ പ്രകടനമാണ് കാഴ്ചവെച്ചത്. Content Highlights: India vs Australia 3rd Test day 2
from mathrubhumi.latestnews.rssfeed https://ift.tt/35l8MkA
via
IFTTT
No comments:
Post a Comment