ചെന്നൈ: പൊങ്കലിന് തമിഴ്നാട്ടിലെ 2.6 കോടി റേഷൻകാർഡ് ഉടമകൾക്കും സൗജന്യഭക്ഷ്യക്കിറ്റ് നൽകുന്നതിന്റെ പേരിൽ സർക്കാർ നടത്തുന്ന പ്രചാരണത്തിനെതിരെ കമൽഹാസൻ രംഗത്ത്. ഭരണകക്ഷി നടത്തുന്ന പ്രചാരണം ആഭാസമാണെന്ന് പറഞ്ഞ കമൽ ഹൈക്കോടതി വിലക്കിയിട്ട് പോലും റേഷൻ കിറ്റിന്റെ പേരിൽ പ്രചാരണം നടച്ചുന്നത് നെറികെട്ട രാഷ്ട്രീയമാണെന്നും കുറ്റപ്പെടുത്തി. പൊങ്കൽ പലഹാരം വാങ്ങാൻ സ്ത്രീധനം കിട്ടിയ വിഹിതം കൊണ്ടല്ല റേഷൻ കടയിൽ സാധനം വിതരണം ചെയ്യുന്നതെന്ന് കമൽഹാസൻ പരിഹസിക്കുകയും ചെയ്തു. തമിഴ്നാട്ടിലെ 2.6 കോടി റേഷൻ കാർഡ് ഉടമകൾക്ക് 2500 രൂപയും സൗജന്യഭക്ഷ്യക്കിറ്റും വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി പ്രഖ്യാപിച്ചിരുന്നു. ரேசன் கடையில் கொடுப்பது மாமனார் வீட்டு பொங்கல் சீதனம் அல்ல. தங்கள் சொந்தப் பணத்தைக் கொடுப்பது போல ஆளுங்கட்சி விளம்பரம் செய்து கொள்வது ஆபாசமானது. உயர்நீதிமன்றம் உத்தரவிட்ட பின்னரும் ரேஷன் கடை பிரச்சாரம் தொடர்வது குள்ள நரித்தனம். ஒரிஜினல் நரிகள் மன்னிக்க. — Kamal Haasan (@ikamalhaasan) January 6, 2021 Content Highlights:Pongal ration controversy: Kamal Haasan criticises Tamil Nadu Govt
from mathrubhumi.latestnews.rssfeed https://ift.tt/3nqlBR0
via
IFTTT
No comments:
Post a Comment