നിയമം പിന്‍വലിക്കാതെ നാട്ടിലേക്കില്ല, വാക്‌സിന്‍ എടുക്കില്ല: പ്രതിഷേധം തുടരാന്‍ കര്‍ഷകര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 17, 2021

നിയമം പിന്‍വലിക്കാതെ നാട്ടിലേക്കില്ല, വാക്‌സിന്‍ എടുക്കില്ല: പ്രതിഷേധം തുടരാന്‍ കര്‍ഷകര്‍

ന്യൂഡൽഹി: മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കുന്നതിന് മുമ്പ് കോവിഡ് വാക്സിൻ സ്വീകരിക്കുന്നതിനായി സ്വന്തം സംസ്ഥാനങ്ങളിലേക്ക് മടങ്ങില്ലെന്ന് ഡൽഹി അതിർത്തിയിൽ പ്രതിഷേധിക്കുന്ന കർഷകർ. രാജ്യത്ത് കോവിഡിനെതിരായ പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചതിന് പിന്നാലെയാണ് കർഷകർ ഇക്കാര്യം വ്യക്തമാക്കിയത്. ആദ്യഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്കാണ് വാക്സിൻ നൽകുന്നതെങ്കിലും തുടർന്ന് മുൻനിര പ്രവർത്തകർ, പ്രായമായവർ എന്നിവർക്ക് വാക്സിനേഷൻ നൽകാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഡൽഹി അതിർത്തിയിൽ പ്രതിഷേധിക്കുന്ന കർഷകരിലധികവും 50 വയസ്സിനു മുകളിലുള്ളവരായതിനാൽ ഇത് നിർണ്ണായകമാകും. എന്നാൽ വിവാദ കാർഷിക നിയമങ്ങൾ റദ്ദാക്കിയില്ലെങ്കിൽ വാക്സിനേഷൻ എടുക്കുന്നതിനായി ഗ്രാമങ്ങളിലേക്ക് മടങ്ങില്ലെന്നാണ് കർഷകരുടെ നിലപാട്. കോവിഡ് നേരത്തെ തന്നെ നിലവിലുണ്ടായിരുന്നുവെന്ന് പല ഡോക്ടർമാരും പറയുന്നത് കേട്ടിട്ടുണ്ടെന്നും രോഗപ്രതിരോധ ശേഷി കുറഞ്ഞ ആളുകളെ ഇത് ബാധിച്ചിരുന്നുവെന്നും പഞ്ചാബിൽ നിന്നുള്ള കർഷകനായ ചംകൗർ സിങ് പറഞ്ഞു. കൈകൾ ശുചിയാക്കാനോ മാസ്ക് ധരിക്കാനോ മാർഗമില്ലാത്ത തെരുവിൽ താമസിക്കുന്ന പാവങ്ങൾ ഇത് എങ്ങനെ കൈകാര്യം ചെയ്യുമെന്നും അദ്ദേഹം ചോദിച്ചു. യാതൊരു ചെറുത്തുനിൽപ്പുമില്ലാതെ കാർഷിക നിയമങ്ങൾ പാസാക്കാനുള്ള സർക്കാറിന്റെ തന്ത്രം മാത്രമാണ് ലോക്ക്ഡൗൺ എന്നും അദ്ദേഹം ആരോപിച്ചു. കോവിഡ് മരണനിരക്ക് സംബന്ധിച്ച സർക്കാരിന്റെ അവകാശവാദങ്ങൾ വിശ്വസിക്കുന്നില്ലെന്നും കർഷകരിൽ ചിലർ പ്രതികരിച്ചു. ആദ്യ ദിവസം മുതൽ ഇവിടെയുണ്ടെന്നും ശാരീരിക അകലം പാലിക്കുന്നത് അസാധ്യമായിട്ടും 100-200 ആളുകളുള്ള തങ്ങളുടെ കൂട്ടത്തിൽ ആർക്കും കോവിഡ് ബാധിച്ചില്ലെന്ന് കർഷകനായ ബൽപ്രീത് സിങ് പറഞ്ഞു. രോഗത്തെക്കാൾ മാരകമാണ് രോഗത്തെക്കുറിച്ചുള്ള ഭയമെന്നും അദ്ദേഹം പറഞ്ഞു. കാർഷിക നിയമങ്ങൾ കാരണം ഞങ്ങളുടെ സ്ഥലവും വീടുകളും നഷ്ടപ്പെട്ടാൽ വാക്സിൻ കൊണ്ട് എന്തു ചെയ്യുമെന്ന് ബൽപ്രീത് സിങ് ചോദിച്ചു. ഈ പോരാട്ടം തുടരുമെന്നും ഇപ്പോൾ റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ പരേഡിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ ജനുവരി 26ന് പ്രഖ്യാപിച്ചിരിക്കുന്ന നിർദ്ദിഷ്ട കിസാൻ ട്രാക്ടർ മാർച്ചുമായി മുന്നോട്ട് പോകാൻ 40 ഓളം കർഷക സംഘടനകളുടെ സംയുക്ത സമിതിയായ സംയുക്ത് കിസാൻ മോർച്ച തീരുമാനിച്ചു. ഇതൊരു സമാധാനപരമായ റാലി ആയിരിക്കുമെന്നും ഔദ്യോഗിക റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് തടസ്സമുണ്ടാകില്ലെന്നും പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തില്ലെന്നും കർഷകർ പറഞ്ഞു. Content HIghlights: Protesting farmers say won't take vaccine till farm laws are junked


from mathrubhumi.latestnews.rssfeed https://ift.tt/38Sjbq2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages